ജനശതാബ്ദി ഉൾപ്പെടേയുള്ള ട്രെയിനുകള്‍ പിൻവലിക്കരുത്, കേന്ദ്രത്തിന് കത്തയച്ച് മന്ത്രി ജി സുധാകരൻ

By Web TeamFirst Published Sep 10, 2020, 6:44 PM IST
Highlights

സർക്കാർ ഓഫീസുകൾ പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ കൂടുതൽ ഹ്രസ്വദൂര ട്രെയിനുകൾ വേണമെന്നും മന്ത്രി ജി സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ കുറവെന്ന പേരിൽ ജനശതാബ്ദി ഉള്‍പ്പെടെ ട്രെയിനുകള്‍ പിൻവലിക്കാനുളള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. യാത്രാസൗകര്യങ്ങൾ പരിമിതമായ സമയത്ത് ട്രെയിനുകൾ റദ്ദാക്കാനുളള തീരുമാനം വലിയ ബുദ്ധിമുട്ടുണ്ടാക്കും. സർക്കാർ ഓഫീസുകൾ പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ കൂടുതൽ ഹ്രസ്വദൂര ട്രെയിനുകൾ വേണമെന്നും മന്ത്രി ജി സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു. 

വേണാട്, ജനശതാബ്‌ദി എക്സ്പ്രസുകൾ റദ്ദാക്കരുത്; ബിനോയ് വിശ്വം എംപി റെയിൽവെക്ക് കത്തയച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ബിനോയ് വിശ്വം എംപിയും നേരത്തെ ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രിക്ക് കത്തയച്ചിരുന്നു. സ്റ്റോപ്പുകള്‍ പഴയതുപോലെ നിലനിര്‍ത്തുകയും റിസര്‍വേഷന്‍ ഇല്ലാത്ത യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്താല്‍ യാത്രക്കാരുടെ എണ്ണം കൂടുമെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

click me!