ഭക്ഷ്യമന്ത്രിയുമായുള്ള ചർച്ച വിജയം; റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം ഒത്തുതീർപ്പായി

Published : Jan 25, 2025, 03:34 PM IST
ഭക്ഷ്യമന്ത്രിയുമായുള്ള ചർച്ച വിജയം; റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം ഒത്തുതീർപ്പായി

Synopsis

51 കോടി രൂപയോളം കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് വാതിൽപ്പടി വിതരണക്കാർ കഴിഞ്ഞ മൂന്നാഴ്ച്ചയായി സമരം ചെയ്യുന്നത്. ​ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് സ്റ്റോക്ക് എത്തിക്കുന്നവരാണ് സമരം ചെയ്യുന്നത്. 

തിരുവനന്തപുരം: റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം ഒത്തുതീർപ്പായി. മൂന്നാഴ്ചയായി തുടരുന്ന സമരമാണ് ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായത്. കുടിശ്ശികയുള്ള തുക ഭാഗികമായി കൊടുത്തു തീർക്കാനാണ് സർക്കാരിൻ്റെ തീരുമാനം. അതേസമയം, വിതരണക്കാരുടെ സമരം തീർന്നാലും പ്രതിസന്ധി തീരില്ല. തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടുന്നതിനാൽ പുതിയ സ്റ്റോക്ക് എത്തിക്കാനാകില്ല. എന്നാൽ റേഷൻ വിതരണത്തിന് മറ്റു വഴി തേടുമെന്നാണ് സർക്കാർ പറയുന്നത്.

51 കോടി രൂപയോളം കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് വാതിൽപ്പടി വിതരണക്കാർ കഴിഞ്ഞ മൂന്നാഴ്ച്ചയായി സമരം ചെയ്യുന്നത്. ​ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് സ്റ്റോക്ക് എത്തിക്കുന്നവരാണ് സമരം ചെയ്യുന്നത്. ഒരു തവണ ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമാവാതെ പിരിഞ്ഞു. ഇന്ന് നടത്തിയ ചർച്ചയിൽ ഭാ​ഗികമായി കുടിശ്ശിക കൊടുത്തിതീർക്കാമെന്ന് അറിയിച്ചതോടെയാണ് സമരത്തിൽ നിന്നും ഇവർ പിൻമാറുന്നത്. സമരം ആയതിനാൽ ഇത്തവണ പുതിയ സ്റ്റോക്കുകൾ എത്തിക്കാനായിരുന്നില്ല. തിങ്കളാഴ്ച്ച മുതൽ റേഷൻ വ്യാപാരികൾ കട അടച്ചിട്ട സമരങ്ങളിലേക്ക് കടക്കുകയാണ്. കടയടക്കുന്നതിനാൽ വിതരണക്കാർക്ക് പുതിയ സ്റ്റോക്കുകൾ കടകളിലേക്ക് എത്താക്കാനാവില്ല. സമരം ഒത്തുതീർപ്പായെങ്കിൽ പോലും റേഷൻ വിതരണം പ്രതിസന്ധിയിലാവും. എന്നാൽ ഇതിനെ നേരിടുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. 

'എന്താണീ ചെയ്യുന്നത്? സാമാന്യബുദ്ധിയില്ലേ?' ജില്ലാ കളക്ടറെ പരസ്യമായി ശാസിച്ച് തെലങ്കാനയിലെ റവന്യു മന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം