'ക്രീം തേച്ചാലൊന്നും സൗന്ദര്യം ഉണ്ടാകില്ല, വാങ്ങുന്നവരും ഉപയോ​ഗിക്കുന്നവരും ശ്രദ്ധിക്കണം'; പരാതി കിട്ടിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി കെ മുരളീധരൻ

Published : Nov 22, 2026, 01:54 PM IST
k muraleedharan

Synopsis

മുഖത്ത് തേയ്ക്കാൻ അം​ഗീകൃത ക്രീമുകൾ തന്നെയുണ്ട്. പിന്നെ ക്രീം തേച്ചാലൊന്നും സൗന്ദര്യം ഉണ്ടാവുകയില്ല. ഇത്തരം ക്രീമുകൾക്കെതിരേ പരാതി കിട്ടുന്നതനുസരിച്ച് സർക്കാരിന്റെ ഭാ​ഗത്തുനിന്ന് നടപടിയുണ്ടാകും. ഇത് വാങ്ങുന്നവരും ഉപയോ​ഗിക്കുന്നവരും ശ്രദ്ധിക്കണം.

തിരുവനന്തപുരം: മുഖകാന്തി വർധിപ്പിക്കാനുള്ള ക്രീമുകൾക്കെതിരേ പരാതി ലഭിച്ചാൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. ക്രീമുകൾ തേച്ചാൽ സൗന്ദര്യം വരില്ലെന്നും വാങ്ങി ഉപയോ​ഗിക്കുന്നവർ അതിന് മുൻപ് എല്ലാം പരിശോധിച്ച് മാത്രം ഉപയോ​ഗിക്കണമെന്നും മന്ത്രി പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നമ്മൾ വാങ്ങുമ്പോൾ ​ഗവൺമെന്റ് അം​ഗീകരിച്ച ക്രീമുകളുണ്ട്. അത് അല്ലാതെ ഓൺലൈനിലായിട്ടാണ് പലതും വരുന്നത്. അത് എവിടെ നിർമിച്ചു എന്നുള്ള കാര്യങ്ങളൊക്കെ പരിശോധിച്ചതിന് ശേഷം മുഖത്ത് തേച്ചാൽ മതി. ഇപ്പോൾ തന്നെ ധാരാളം വസ്തുക്കളുണ്ടല്ലോ. മുഖത്ത് തേയ്ക്കാൻ അം​ഗീകൃത ക്രീമുകൾ തന്നെയുണ്ട്. പിന്നെ ക്രീം തേച്ചാലൊന്നും സൗന്ദര്യം ഉണ്ടാവുകയില്ല. ഇത്തരം ക്രീമുകൾക്കെതിരേ പരാതി കിട്ടുന്നതനുസരിച്ച് സർക്കാരിന്റെ ഭാ​ഗത്തുനിന്ന് നടപടിയുണ്ടാകും. ഇത് വാങ്ങുന്നവരും ഉപയോ​ഗിക്കുന്നവരും ശ്രദ്ധിക്കണം. ഇത്തരം ഓൺലൈനിൽ വിൽക്കുന്ന ക്രീമുകൾക്ക് നിയന്ത്രണം വേണം. അതിൽ തീരുമാനമെടുക്കും. ഇങ്ങനെ വിൽപ്പന നടത്താൻ സമ്മതിക്കില്ല. പരാതി കിട്ടിയാൽ നടപടിയിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, സൗന്ദര്യവർധക വസ്തുക്കൾക്കെതിരേയും ഓൺലൈൻ വഴി വിൽക്കുന്ന ക്രീമുകൾക്കെതിരേയും വീണ്ടും പരാതി ഉയർന്നതോടെ ഓപ്പറേഷൻ സൗന്ദര്യ ദൗത്യം വീണ്ടും ശക്തമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ​ഡ്ര​ഗ് കൺട്രോളർ വിഭാ​ഗമാണ് നേരത്തേ ഇത്തരത്തിലുള്ള അനധികൃത ഉത്പന്നങ്ങൾ കണ്ടെത്താനായി ഓപ്പറേഷൻ സൗന്ദര്യ എന്ന പേരിൽ പരിശോധന നടത്തിയിരുന്നത്. ജൂലായ്-ഓ​ഗസ്റ്റ് മാസങ്ങളിലായി നടത്തിയ പരിശോധനയിൽ 10 ലക്ഷത്തോളം രൂപയുടെ അനധികൃത സൗന്ദര്യ വർധകവസ്തുക്കളാണ് പിടികൂടിയിരുന്നത്. വീണ്ടും പരാതികളുയരുന്ന സാഹചര്യത്തിൽ ഓപ്പറേഷൻ സൗന്ദര്യ ശക്തമാക്കാനാണ് നീക്കം.

ഓൺലൈൻ വഴി വാങ്ങിയ മുഖകാന്തി വർധിപ്പിക്കാനുള്ള ക്രീം ഉപയോ​ഗിച്ച് മലപ്പുറത്ത് 17-കാരിക്ക് ​ഗുരുതരമായ വൃക്കരോ​ഗം ബാധിച്ചെന്ന റിപ്പോർട്ട് കഴിഞ്ഞ​ദിവസമാണ് പുറത്തുവന്നത്. ഇൻസ്റ്റ​ഗ്രാം ഇൻഫ്ളൂവൻസർമാർ നൽകിയ പരസ്യം കണ്ടാണ് പെൺകുട്ടി ക്രീം ഓർഡർ ചെയ്ത് ഉപയോ​ഗിച്ചത്. ഒരുവർഷത്തിനിടെ മൂന്ന് കുപ്പി ക്രീമാണ് ഉപയോ​ഗിച്ചിരുന്നത്. പിന്നീട് ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ടതോടെ ചികിത്സ തേടി. ഇതോടെയാണ് ശരീരത്തിലും രക്തത്തിലും അപകടകരമായ അളവിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തുകയും വൃക്കകളെ ബാധിക്കുന്ന മെമ്പ്രനസ് നെഫ്രോപതി എന്ന രോ​ഗം സ്ഥിരീകരിച്ചതെന്നുമാണ് പെൺകുട്ടി പറയുന്നത്. മെർക്കുറി അടങ്ങിയ ക്രീം ഉപയോ​ഗിച്ചാണ് രോ​ഗത്തിന് കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചതായും പെൺകുട്ടി പറഞ്ഞിരുന്നു. അം​ഗീകൃത ലാബിൽ നടത്തിയ പരിശോധനയിൽ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി അടങ്ങിയിരുന്നതായും തെളിഞ്ഞു. നിലവിൽ ക്രീം നിർമാണകമ്പനിക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുട്ടിയുടെയും കുടുംബത്തിന്റെയും തീരുമാനം.

അതിനിടെ, സംഭവത്തിൽ അരീക്കോട് പൊലീസും ഇടപെട്ടിട്ടുണ്ട്. പരാതി ഉയർന്നതോടെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. കുട്ടി ഉപയോ​ഗിച്ച ക്രീമിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു. ഇത്തരം ക്രീമുകളുടെ വിൽപ്പന തടയാനും പരിശോധനകൾക്കുമായി എല്ലാ ജില്ലകളിലും പ്രത്യേകസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസും നിർദേശം നൽകി. സംഭവത്തിൽ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരികെ സ്വീകരിക്കാൻ മാപ്പ് മതിയോ? പത്മജയുടെ മടക്കത്തിൽ എഐസിസി നിലപാട് തേടി തീരുമാനമെടുക്കാൻ കെപിസിസി
ഇ എം രാധ അന്തരിച്ചു, വനിതാ കമ്മീഷൻ മുൻ അംഗം, ഇ എം എസിൻ്റെ ഇളയമകൾ.