ഐഎഎസ് തലപ്പത്തെ മാറ്റം; ഭരണത്തിൽ ഇതൊക്കെ മാറി വരുമെന്ന് മന്ത്രി കെ മുരളീധരൻ, സ്വാഭാവിക ട്രാൻസ്ഫർ ആണ്

Published : Nov 03, 2026, 12:15 PM IST
k muraleedharan

Synopsis

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്ന് മന്ത്രി കെ മുരളീധരൻ. ഐഎഎസ് അസോസിയേഷനുമായിട്ട് കൂടിയാലോചനകൾ നടത്താറില്ലെന്നും ഒരു അദ്ഭുതവുമുണ്ടായിട്ടില്ലെന്നും മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ. ഭരണത്തിൽ ഇതൊക്കെ മാറി വരുമെന്നും സ്വാഭാവിക ട്രാൻസ്ഫർ ആണെന്നും കെ മുരളീധരൻ പറഞ്ഞു. ഐഎഎസ് അസോസിയേഷനുമായിട്ട് കൂടിയാലോചനകൾ നടത്താറില്ലെന്നും ഒരു അദ്ഭുതവുമുണ്ടായിട്ടില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല മണ്ഡലകാലത്തെ അരവണ കരുതൽ ശേഖരത്തിനായി സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു. ഇനി എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്. റോഡ് ഉൾപ്പെടെ എല്ലാം നവീകരിച്ചു. നിപ റെം ഡിസിവർ വിവാദത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കെ എം എസ് സിയൽ ബോർഡ് മീറ്റിംഗ് പുതിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉടൻ ചേരും. കെഎംഎസ്‍സിഎൽ (KMSCL) ഡയറക്ടറിനെ നിയമിച്ചല്ലോ. എല്ലാം സമയത്ത് നടക്കും. പഴയ സെക്രട്ടറി മാറി പുതിയ സെക്രട്ടറി വന്നു. എല്ലാ കാലത്തും നടക്കുന്ന പോലെയാണ് ഇപ്പോഴും നടന്നത്. ആരോഗ്യവകുപ്പിൽ പ്രഖ്യാപിച്ച അന്വേഷണങ്ങൾ അതിന്റെ വഴിക്ക് നടക്കും. എൻഎച്ച് എം കരാർ ജീവനക്കാരുടെ വിഷയം. കരാർ ജീവനക്കാരെ പിരിച്ചുവിട്ടതല്ല. അവരുടെ കരാർ അവസാനിച്ചതാണ്. അതിൽ ന്യായമായ ആവശ്യങ്ങളുള്ള ജീവനക്കാരുടെ കാര്യങ്ങൾ പരിഗണിക്കും. പകർച്ചവ്യാധി പ്രതിരോധത്തിലടക്കം ഇത് ബാധിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മീനങ്ങാടി സ്കൂളിലെ വിവാദം: പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയതിന് പറഞ്ഞ കാരണം തെറ്റ്; വിനോദയാത്രയ്ക്ക് അനുമതി തേടി, അപേക്ഷയുടെ പകർപ്പ് പുറത്ത്
പുതിയ ബാറുകൾക്ക് ലൈസൻസ്; ലൈസൻസുകൾ പൊതുജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന ബാറുകൾക്കല്ല, വിശദീകരിച്ച് സാംബശിവ റാവു