ക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല; കോടതിക്കെതിരെ വിമർശനവുമായി മന്ത്രി കെ മുരളീധരൻ

Published : Jul 12, 2026, 10:30 AM IST
k muraleedharan

Synopsis

കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ ഇടപെടലാണെന്നും ഓരോരോ വിവാദം ഉണ്ടാക്കുന്നതല്ലെന്നും കെ മുരളീധരൻ

തൃശൂർ: കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ ഇടപെടലാണെന്നും ഓരോരോ വിവാദം ഉണ്ടാക്കുന്നതല്ലെന്നും കെ മുരളീധരൻ പറഞ്ഞു. പക്ഷേ എല്ലാ കാര്യത്തിലും കോടതി ഇടപെട്ടാൽ പിന്നെ ഭക്തജങ്ങൾക്ക് എന്തെങ്കിലും റോളുകൾ ഉണ്ടോ. ശബരിമലയിൽ ദേവസ്വത്തിന് റോളില്ല. സർക്കാരിനും റോളില്ല. ഹൈക്കോടതിയാണ് അവിടെ ഏതു പൂവ് ഉപയോഗിക്കണമെന്ന് പറയുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.

ക്ഷേത്രങ്ങളുടെ കാര്യത്തിൽ അമിതമായ ഇടപെടൽ വേണോമെന്നു ചിന്തിക്കേണ്ട സമയമാണ്. അത് ഞാൻ നിയമസഭയിൽ തുടങ്ങി വെച്ചിട്ടുണ്ട്. അവിടെ ആകുമ്പോൾ ആരെയും ഭയക്കേണ്ടതില്ലല്ലോ. പുറത്തു പറയുമ്പോൾ ആണല്ലോ കോടതി അലക്ഷ്യം വരികയെന്നും മുരളീധരൻ ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനം; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതില്‍ പരാതി നൽകി യൂത്ത് കോൺഗ്രസ്
ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ നൽകുന്നുവെന്ന് ബേബി; 'പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന സമീപനം പാടില്ല'