പണം നൽകി ഉപയോഗിക്കുന്ന എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാക്കി. ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലാണ് ഭക്തർക്ക് സൗജന്യമായി ഉപയോഗിക്കാൻ ആവുക.

പത്തനംതിട്ട: ശബരിമല ഭക്തർക്ക് ഇനിമുതൽ ശുചിമുറിയും കുളിമുറികളും സൗജന്യമാക്കി. ദേവസ്വം ബോർഡാണ് പ്രഖ്യാപനം നടത്തിയത്. പണം നൽകി ഉപയോഗിക്കുന്ന എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാക്കി. ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലാണ് ഭക്തർക്ക് സൗജന്യമായി ഉപയോഗിക്കാൻ ആവുക. വിപ്ലവകരമായ തീരുമാനമാണെന്ന് ദേവസ്വം ബോർഡ് പറഞ്ഞു. ശബരിമലയിലെ ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും പണപ്പിരിവിനെ കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അതേസമയം, താൽപര്യമുള്ള ഭക്തർക്ക് സംഭാവനയായി പണം നൽകാൻ അവസരം ഉണ്ടാകും.