'മാല ഊരി തിരികെ പോയത് കപടഭക്തർ'; നിയമസഭയിൽ എം വിൻസെന്റിന് മറുപടിയുമായി മന്ത്രി രാധാകൃഷ്ണൻ

Published : Jan 31, 2024, 10:03 AM ISTUpdated : Jan 31, 2024, 11:38 AM IST
'മാല ഊരി തിരികെ പോയത് കപടഭക്തർ'; നിയമസഭയിൽ എം വിൻസെന്റിന്  മറുപടിയുമായി മന്ത്രി രാധാകൃഷ്ണൻ

Synopsis

പൊലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ വേറെയാണ്. പൊലീസ് ശരിയായ മുൻകരുതലകൾ എടുത്തുവെന്നും മന്ത്രി പറഡഞ്ഞു. എം വിൻസന്റ് എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. 

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. യഥാർഥ ഭക്തരാരും ദർശനം നടത്താതെ തിരികെ പോയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എം വിൻസന്റ് എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നല്ല രീതിയിൽ ഇടപെട്ടു. പൊലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ വേറെയാണ്. പൊലീസ് ശരിയായ മുൻകരുതലകൾ എടുത്തുവെന്നും മന്ത്രി പറഞ്ഞു.

'ഇത്തവണത്തെ തീർത്ഥാടന കാലം ദുരിതപൂർണമായിരുന്നു. അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പമ്പയിൽ മാല ഊരി തിരികെ പോകേണ്ട അവസ്ഥ ഉണ്ടായെ'ന്നും വിൻസന്റ് എംഎൽഎ പറ‍ഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി രം​ഗത്തെത്തിയത്. ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പദ്ധതികൾ ശബരിമലയിൽ നടന്നു വരുന്നു. എന്നാൽ ഭൂമി ലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.  

ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾക്ക് എതിരെ നടപടി എടുത്തോ എന്ന ജനീഷ് കുമാർ എംഎൽഎയുടെ ചോദ്യത്തിനും മന്ത്രി മറുപടി നൽകി. ശബരിമലയിൽ സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചുവെന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നു. കേസുകൾ എടുത്തിട്ടുണ്ട്. ശബരിമലയെ തകർക്കാൻ ചില വ്യാജ പ്രചരണം നടക്കുന്നു. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയിൽ വീഡിയോ വരുന്നു. കുഞ്ഞിൻ്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന പ്രചാരണം നടന്നു. സൈബർ സെൽ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. 

താമസ സൗകര്യം ഉൾപ്പടെ വികസിപ്പിക്കേണ്ടതായുണ്ട്. ഇതിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് കേന്ദ്രത്തിൻ്റെ സഹായം വേണ്ടതായുണ്ട്. അത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ശബരിമലയിലെ തിരക്കിൽ വ്യാജ പ്രചാരണം നടന്നു. ശബരിമലയിൽ ഉണ്ടായത് അഭൂതപൂർവമായ ഭക്തജനത്തിരക്കാണ്. തിരക്ക് നിയന്ത്രിക്കാൻ കൃത്യമായി ഇടപെട്ടു. ശബരിമലയെ തകർക്കാൻ ബോധപൂർവം പ്രചാരണം ഉണ്ടായോ എന്ന് സംശയിക്കുന്നു. സംഭവിക്കാത്ത കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. 

ആര്‍ആര്‍ആറിന്റെ വിജയം ആവര്‍ത്തിക്കുമോ?, വമ്പൻ ചിത്രവുമായി വിജയ്. പ്രഖ്യാപനം കാത്ത് ആരാധകര്‍

ആന്ധ്രയിൽ നടന്ന അക്രമം ശബരിമലയിൽ നടന്നതെന്ന് വ്യാജമായി പ്രചരിപ്പിച്ചു. സൈബർ പൊലീസ്‌ നടപടി കടുപ്പിച്ചപ്പോൾ പ്രചാരണത്തിന് ശമനം ഉണ്ടായി. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നല്ല രീതിയിൽ ഇടപെട്ടു. പൊലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ വേറെയാണ്. പൊലീസ് ശരിയായ മുൻകരുതലകൾ എടുത്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

https://www.youtube.com/watch?v=Ko18SgceYX8
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോട്ടറി ക്ഷേമിനിധി ബോർഡിൽ നിന്നും കോടികൾ തട്ടിയ കേസ്; അനിൽകുമാറിന്‍റെ വീട്ടില്‍ വിജിലൻസ് റെയ്ഡ്
'പ്രവർത്തകർക്ക് ജാ​ഗ്രതക്കുറവുണ്ടായി, ക്ഷേമപ്രവർത്തനങ്ങൾ ബോധ്യപ്പെടുത്താനായില്ല'; സ്വയം വിമർശനവുമായി എംഎ ബേബി