ദ ഗോട്ടിന് പിന്നാലെ വമ്പൻ ചിത്രം  പ്രഖ്യാപിക്കാൻ ദളപതി വിജയ്.

തെന്നിന്ത്യയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് വിജയ് ചിത്രങ്ങള്‍ ഓരോന്നും. ദളപതി വിജയ് നായകനായ ചിത്രമായി ദ ഗോട്ടാണ് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വിജയ് നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റുകളും പ്രചരിക്കുകയാണ്. ഇനി വിജയ് ഡിവിവി എന്റര്‍ടെയ്‍ൻമെന്റിന്റെ ചിത്രത്തില്‍ നായകനായേക്കും എന്നാണ് ഒരു പുതിയ റിപ്പോര്‍ട്ട്.

രാജമൗലിയുടെ ആര്‍ആര്‍ആര്‍ നിര്‍മിച്ചത് ഡിവിവി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ ആണ്. ഡിവിവി ദനയ്യ നിര്‍മിച്ച് വരാനിരിക്കുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്ന അപ്‍ഡേറ്റുകള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. വിജയ് നായകനാകുന്ന ഡിവിവി എന്റര്‍ടെയ്‍ൻമെന്റിന്റെ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ദളപതി വിജയ്‍യുടെ വാരിസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ലിയോ പ്രഖ്യാപിച്ചത് എന്നാല്‍ വാരിസിന്റെ റിലീസിന് ശേഷമായിരുന്നു താരം ലോകേഷ് കനകരാജിന്റെ ലിയോയുടെ ചിത്രീകരണം തുടങ്ങിയത്. ദളപതി 69 എന്ന് വിശേഷണപ്പേരുള്ള ചിത്രം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദ ഗോട്ട് റിലീസായിട്ടേ പുതിയ ചിത്രത്തില്‍ ദളപതി വിജയ് എത്തുകയുള്ളൂ എന്ന് വ്യക്തമാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്.

ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയതിനാല്‍ ദളപതി വിജയ് ആരാധകര്‍ ആവേശത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തില്‍ വിജയ് രണ്ട് വേഷങ്ങളില്‍ എത്തുമ്പോള്‍ നടനെ ചെറുപ്പമാക്കുന്നത് ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More: പ്രേമം അന്ന് ശരിക്കും നേടിയ കളക്ഷനെത്ര?, നിവിൻ പോളിയുടെ റെക്കോര്‍ഡുകള്‍, ആ 'പ്രണയം' വീണ്ടുമെത്തുമ്പോള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക