വീണ്ടും റീലുമായി മന്ത്രി മുഹമ്മദ് റിയാസ്; നിലമ്പൂർ ടൗൺ അന്നും ഇന്നുമുള്ള വ്യത്യാസം ഇതാ, 5 കോടി മുടക്കി അടിമുടി മാറ്റം

Published : Jun 10, 2025, 06:55 PM IST
NILAMBUR RIYAS

Synopsis

നിലമ്പൂർ നഗരത്തിന്റെ വികസനം പ്രദർശിപ്പിക്കുന്ന വീഡിയോയുമായി മന്ത്രി മുഹമ്മദ് റിയാസ് എൽഡിഎഫ് സർക്കാരിന്റെ 5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് മുന്നേറുമ്പോൾ നിലമ്പൂര്‍ ടൗണിന്‍റെ മാറ്റം വ്യക്തമാക്കുന്ന റീലുമായി മന്ത്രി മുഹമ്മദ് റിയാസ്. നിലമ്പൂര്‍ ടൗണ്‍ അന്നും ഇന്നും എന്ന് കുറിച്ചാണ് മാറ്റത്തിന്‍റെ റീൽ മന്ത്രി പങ്കുവെച്ചിട്ടുള്ളത്. എൽഡിഎഫ് സർക്കാർ അഞ്ച് കോടി രൂപ ചിലവഴിച്ച് സൗന്ദര്യവൽക്കരണം യാഥാർഥ്യമാക്കിയ നിലമ്പൂർ ടൗൺ ആണെന്നും നിലമ്പൂരിൽ എൽഡിഎഫ് തുടരണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ജമാഅത്തെ ഇസ്ലാമി നേരത്തെ യുഡിഎഫിലെ അദൃശ്യ കക്ഷിയായിരുന്നുവെന്നും ഇന്ന് മുഹമ്മദ് റിയാസ് പറ‌ഞ്ഞിരുന്നു. മതരാഷ്ട്രവാദം ഉയർത്തുന്ന പ്രസ്ഥാനവുമായി ഉള്ള ബന്ധം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണ്. യുഡിഎഫിലെ മതനിരപേക്ഷ മനസുള്ളവർ ഇത് അംഗീകരിക്കില്ല. അധികാര കൊതിയുടെ ഭാഗമായാണ് ഈ തീരുമാനം. ബിജെപിക്ക് ക്യാമ്പയിൻ ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് യുഡിഎഫ് എന്നും റിയാസ് പറഞ്ഞു.

ബിജെപിയിലെ ഒരു വിഭാഗവുമായുള്ള ധാരണയുടെ ഭാഗമാണിത്. മതധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും 2026 ൽ ഉള്ള സീറ്റ് കൂടി യുഡിഎഫിന് നഷ്ടമാകുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നു. പിണറായിയും ജമാഅത്തെ ഇസ്ളാമിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയെന്നാണ് വി ഡി സതീശന്‍റെ ആരോപണം. സിപിഎം നേതാക്കളുടെ മുൻ പ്രസ്താവനകൾ ഉയർത്തിയാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർ​ഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാടെന്ന് വിഡി സതീശൻ രൂക്ഷഭാഷയിൽ വിമർശിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി