ഹജ്ജ് തീർത്ഥാടകർക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന് കേന്ദ്രത്തോട് മന്ത്രി എൻ ഷംസുദ്ദീൻ

Published : Sep 13, 2026, 04:32 PM IST
N Shamsudheen on PM Shri

Synopsis

കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി കേന്ദ്രത്തിന് കത്തയച്ചു. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ പ്രയാസമുള്ളതിനാലാണ് ഈ ആവശ്യം ഉന്നയിച്ചത്.

തിരുവനന്തപുരം: കേരളത്തിൽ നിന്നടക്കം ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവിന് കത്തയച്ചു. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരിൽ നല്ലൊരു പങ്കും വിദേശത്ത് ജോലി ചെയ്യുന്നവരാണ്.

ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ നിഷ്കർഷിച്ചിട്ടുള്ള തരത്തിലുള്ള മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സെപ്റ്റംബർ 15-നകം ലഭ്യമാക്കാൻ പലർക്കും പ്രയാസമുണ്ട്. വിദേശത്തെ സർക്കാർ സംവിധാനങ്ങളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നും ഇത്തരം സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിൽ തടസ്സങ്ങളുണ്ടെന്നും, പല സ്ഥാപനങ്ങളും ഇവ നൽകാൻ വിസമ്മതിക്കുന്നുണ്ടെന്നും കാണിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും, പ്രവാസികളായ ഹാജിമാർക്ക് സർട്ടിഫിക്കറ്റ് നൽകാൻ പ്രത്യേക സമയപരിധി അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും സുഗമമായി നിർവഹിക്കാനുള്ള അവസരം ഒരുക്കണമെന്നും അദ്ദേഹം കേന്ദ്ര മന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിദ്യാർത്ഥിനിയുടെ രണ്ടുകാലിലും വടിവെച്ചടിച്ചു, വിളിച്ചന്വേഷിച്ച മാതാപിതക്കളോട് കേസുകൊടുക്കെന്ന് മറുപടി; അധ്യാപകൻ ഒളിവിൽ
'വിപുലീകൃത സംസ്ഥാന കമ്മിറ്റിയെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നു'; മാധ്യമങ്ങൾക്കെതിരെ എം.വി. ​ഗോവിന്ദൻ