ഡിവൈഎഫ്ഐ നാടക വിവാദം: കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്ന് മന്ത്രി പിസി വിഷ്ണുനാഥ്

Published : Aug 21, 2026, 05:06 PM IST
vishnu nath, misa

Synopsis

ഡിവൈഎഫ്ഐ നാടക വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ഡിവൈഎഫ്ഐ നാടക വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. കലാപ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കണം എന്നതാണ് സർക്കാർ നയം. നാടകത്തിന്റെ എല്ലാ കാര്യങ്ങളും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ്സ എന്ന നാടകമാണ് വിവാദമായി മാറിയത്. അടിയന്തരാവസ്ഥ കാലത്ത് കൊടിയ പീഡനത്തെ ഇരയായ സ്നേഹലതാ റെഡ്ഡിയുടെ കഥയായിരുന്നു മിസ്സ. നഗ്നത പ്രദർശനം എന്ന ആരോപണമാണ് സാമൂഹിക മാധ്യമങ്ങളിൽ ഡിവൈഎഫ്ഐക്കെതിരായി ചിലർ ഉന്നയിച്ചത്. നാടകത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റി സദാചാര കണ്ണടയിലൂടെ നോക്കാൻ ശ്രമിക്കുന്നവർ അടിയന്തരാവസ്ഥയുടെ കൊടും പീഡനങ്ങളെ മറയ്ക്കുകയാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിൻ്റെ പ്രതികരണം. നാടകത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റി സദാചാര കണ്ണടയിലൂടെ നോക്കാൻ ശ്രമിക്കുന്നവർ അടിയന്തരാവസ്ഥയുടെ കൊടും പീഡനങ്ങളെ മറയ്ക്കുകയാണെന്നും സനോജ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വളാഞ്ചേരിയിൽ വൻ ലഹരിവേട്ട; കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിക്കൊപ്പം 43 ഗ്രാം എംഡിഎംഎയും 4 കിലോ കഞ്ചാവും പിടികൂടി
ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി; 'നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക'