സംഘപരിവാറിന്റേത് അപകടകരമായ രാഷ്ട്രീയം; ബിജെപിക്കെതിരെ വിചാരധാര ആയുധമാക്കി വീണ്ടും മന്ത്രി റിയാസ്

Published : Apr 11, 2023, 11:11 AM IST
സംഘപരിവാറിന്റേത് അപകടകരമായ രാഷ്ട്രീയം; ബിജെപിക്കെതിരെ വിചാരധാര ആയുധമാക്കി വീണ്ടും മന്ത്രി റിയാസ്

Synopsis

വിജയദശമി ദിനങ്ങളിലെ പ്രസംഗങ്ങൾ ന്യൂനപക്ഷ വിരുദ്ധമാണ്. പുളളിമാന്റെ പുളളി തേച്ച് മാച്ച് കഴിയാനാകില്ല. മതപുരോഹിതന്മാർക്കും ശരിയായ ധാരണയുണ്ട്

തിരുവനന്തപുരം: ക്രൈസ്തവ മതവിഭാഗങ്ങളുമായി അടുക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിചാരധാരയെ തള്ളി പറയുന്ന രീതിയിലാണ് ബിജെ പി നേതാക്കളുടെ പ്രതികരണം. 2023ൽ ക്രിസ്തീയ ആഘോഷങ്ങൾക്കെതിരെ മോഹൻ ഭാഗവത് തന്നെ ലേഖനമെഴുതി. വിചാരധാരയിലെ ഉള്ളടക്കം പഴയ കാലത്തേതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ല. ഇപ്പോഴും അത് തന്നെ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

വിജയദശമി ദിനങ്ങളിലെ പ്രസംഗങ്ങൾ ന്യൂനപക്ഷ വിരുദ്ധമാണ്. പുളളിമാന്റെ പുളളി തേച്ച് മാച്ച് കഴിയാനാകില്ല. മതപുരോഹിതന്മാർക്കും ശരിയായ ധാരണയുണ്ട്. മതമേലദ്ധ്യക്ഷന്മാർക്ക്‌ സംഘപരിവാറിന്റെ അപകടകരമായ രാഷ്ട്രീയം തിരിച്ചറിയുന്നു. അവരുടെ പ്രതികരണം അനുഭാവമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ നിർമ്മാണം നന്നായി മുന്നോട്ട് പോകുന്നുവെന്ന് പറഞ്ഞ മന്ത്രി, പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഓഫീസിൽ തന്നെ ഇരിക്കേണ്ടവരല്ലെന്നും വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പുറത്തിറങ്ങി പണിയെടുക്കേണ്ടവരാണ്. മന്ത്രി വീണാ ജോർജ്ജിനെതിരായ പോസ്റ്റർ വിവാദത്തിൽ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനം ഇങ്ങനെയാകണോ എന്നത് പരിശോധിക്കണമെന്നും മന്ത്രി വിമർശിച്ചു.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിംങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം