ലീഗിനെ സിപിഎം ക്ഷണിച്ചപ്പോൾ കോൺഗ്രസുകാരുടെ കൂട്ടക്കരച്ചിൽ, പരിഹസിച്ച് റിയാസ്

Published : Jul 09, 2023, 03:10 PM IST
ലീഗിനെ സിപിഎം ക്ഷണിച്ചപ്പോൾ കോൺഗ്രസുകാരുടെ കൂട്ടക്കരച്ചിൽ, പരിഹസിച്ച് റിയാസ്

Synopsis

'സെമിനാറിന്റെ  രാഷ്ട്രീയ പ്രാധാന്യം കൊണ്ടാണ് ഓരോരുത്തരെയും വിളിച്ചത്'

കോഴിക്കോട് : ഏക സിവിൽ കോഡിനെ എതിർത്ത് നടത്താനിരിക്കുന്ന സെമിനാറിലേക്ക് മുസ്ലിം ലീഗിനെ സിപിഎം ക്ഷണിച്ചപ്പോൾ തന്നെ കോൺഗ്രസുകാർ കൂട്ടക്കരച്ചിൽ തുടങ്ങിയെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പരിഹാസം. സെമിനാറിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ടാണ് ഓരോരുത്തരെയും വിളിച്ചത്. പരിപാടിയിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണ്. അതിൽ അവർ തീരുമാനമെടുത്തുവെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു.  

കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തെ രാഷ്ട്രീയ ചർച്ചകളത്രയും ചുറ്റിത്തിരിഞ്ഞത് മുസ്ലിം ലീഗിനെയും സിപിഎമ്മിനെയും ഏക സിവിൽ കോഡിനെയും ബന്ധപ്പെടുത്തിയായിരുന്നു. സിപിഎം നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നതിന് ലീഗിന് ക്ഷണം ലഭിച്ചതോടെയാണ് വിഷയം ചർച്ചയായത്.

സിപിഎമ്മിന്റെ ഏക സിവിൽ കോഡ് ചൂണ്ടയിൽ കുരുങ്ങാതെ ലീഗ്, യുഡിഎഫിലെ ആശയക്കുഴപ്പം ഗുണമെന്ന് പ്രതീക്ഷ

സെമിനാറിനുള്ള സിപിഎം ക്ഷണത്തിന് പിന്നാലെ പങ്കെടുക്കുന്നത് സംബന്ധിച്ച് ലീഗിനുള്ളിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നു. അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ പാണക്കാട് ചേർന്ന നിർണ്ണായക യോഗത്തിൽ പ്രധാനപ്പെട്ട നേതാക്കളെല്ലാം  പങ്കെടുത്ത് നിലപാട് അറിയിച്ചു. കോൺഗ്രസിനെ ക്ഷണിക്കാത്ത സെമിനാറിൽ ലീഗ് പങ്കെടുത്താൽ യുഡിഎഫ് മുന്നണി സംവിധാനത്തിന് കടുത്ത ക്ഷീണം ചെയ്യുമെന്നും സിപിഎം ക്ഷണം ദുരുദ്ദേശമുള്ളതാണെന്നും  ഇടി മുഹമ്മദ്‌ ബഷീർ, എംകെ മുനീർ, കെപിഎ മജീദ്  തുടങ്ങിയ നേതാക്കൾ യോഗത്തിൽ ഉന്നയിച്ചു. ഇത് പരിഗണിച്ച നേതൃത്വം, കോൺഗ്രസിനെ പിണക്കി സെമിനാറിൽ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിലേക്കെത്തി. കോൺഗ്രസിനെ മാറ്റി നിർത്തി സിപിഎം പരിപാടിയിൽ ലീഗ്  പങ്കെടുത്താൽ കേരളത്തിന്റെ രാഷ്ട്രീയ സഹചര്യത്തിന് ഭാവിയിൽ അത് ദോഷം ചെയ്യുമെന്നായിരുന്നു ലീഗ് വിലയിരുത്തൽ. 

ക്ഷണം നിരസിച്ച് ലീഗ്, യുഡിഎഫിന്റെ അവിഭാജ്യഘടകം, സിപിഎം സെമിനാറിൽ പങ്കെടുക്കില്ല

ലീഗ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഏക സിവിൽ കോഡിൽ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ബിജെപി നടത്തുന്ന അതേ വിഭജന ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ചെന്നിത്തല തുറന്നടിച്ചു. സെമിനാറിൽ പങ്കെടുക്കേണ്ടെന്നെന്ന് ലീഗ് തീരുമാനിച്ചത് ആശ്വാസകരമാണെങ്കിലും വിഷയത്തിൽ കർശനമായ ഒരു നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് മേൽ സമ്മർദ്ദം ശക്തമാണ്. 

ഏക സിവിൽ കോഡ്: കോൺഗ്രസിന് മേൽ ലീഗിന്റെ കടുത്ത രാഷ്ട്രീയ സമ്മര്‍ദം, നാളെ യുഡിഎഫ് യോഗം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു
ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ