Latest Videos

മന്ത്രി സുനിൽ കുമാറിന്‍റെ ആന്റിജൻ പരിശോധന ഫലം നെഗറ്റീവ്

By Web TeamFirst Published Aug 14, 2020, 5:59 PM IST
Highlights

ആന്റിജൻ പരിശോധന നടത്തിയെന്നും കൊവിഡ് ഫലം നെഗറ്റീവാണെന്നും മന്ത്രി എസി മൊയ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയും ആന്റിജൻ പരിശോധനക്ക് വിധേയനാകും.

തിരുവനന്തപുരം: മന്ത്രി വിഎസ് സുനിൽ കുമാറിന്‍റെ ആന്റിജൻ പരിശോധന ഫലം നെഗറ്റീവ്. കൊവിഡ് ഇല്ലെങ്കിലും നിരീക്ഷണത്തിൽ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ അന്തിക്കാട്ടെ വീട്ടിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. ആന്റിജൻ പരിശോധന നടത്തിയെന്നും കൊവിഡ് ഫലം നെഗറ്റീവാണെന്നും മന്ത്രി എസി മൊയ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഇതോടെ രണ്ട് മന്ത്രിമാരുടെ ആന്‍റിജൻ പരിശോധനാഫലം നെഗറ്റീവായി. മുഖ്യമന്ത്രിയും ആന്റിജൻ പരിശോധനക്ക് വിധേയനാകും. 

മലപ്പുറം കളക്ടറുമായി സമ്പര്‍ക്കം: മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്പീക്കറും സ്വയം നിരീക്ഷണത്തിൽ

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. കൊവിഡ്  സമ്പര്‍ക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പോയി. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ്  കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിക്കൊപ്പം 7 മന്ത്രിമാരും നിരീക്ഷണത്തിലാണ്. മന്ത്രി ഇ പി ജയരാജൻ . കെ കെ ശൈലജ. എ കെ ശശീന്ദ്രൻ, എ സി മൊയ്തീൻ,വി എസ് സുനിൽകുമാർ , കടന്നപ്പള്ളി രാമചന്ദ്രൻ, ഡോ കെ ടി ജലീൽ എന്നീ മന്ത്രിമാരും സ്പീക്കർ ശ്രീരാമ കൃഷ്ണനുമാണ് നിരീക്ഷണത്തിലുള്ളത്. 

click me!