
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ന്യൂനപക്ഷപ്രേമം കാപട്യമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. പൗരത്വ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ സിപിഎമ്മല്ല കോണ്‍ഗ്രസാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ സിപിഎമ്മിന്‍റെ സമരം നനഞ്ഞ പടക്കമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയോ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ലെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ഗവർണർക്കെതിരെ പറയാനും മുഖ്യമന്ത്രി തയ്യാറല്ല. മനുഷ്യ ചങ്ങല നാണക്കേടാണ്. ഹിന്ദുക്കളെവിടെയാണ് നിൽക്കുന്നതെന്ന് ഇന്റലിജൻസ് മേധാവിയോട് അന്വേഷിച്ച ആളാണ് മുഖ്യമന്ത്രി. മതിലുകളല്ല മതിലില്ലാത്ത ലോകത്തെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന് അന്ത്യകൂദാശ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
കുട്ടനാട് ഉപതെരഞ്ഞെടുപ്പിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസിലുള്ള പോരിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ സീറ്റിനെക്കുറിച്ച് ചര്‍ച്ച തുടങ്ങിയിട്ടില്ല എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
Read Also: പരസ്യപ്പോര് തുടര്‍ന്ന് ജോസഫ്-ജോസ് വിഭാഗങ്ങള്‍; കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമോ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam