പെൺകുട്ടികളെ യുവാവ് പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി, 'മുംബൈ പ്ലാൻ' അറിഞ്ഞ് ഒപ്പം കൂടി, മുടി മുറിക്കുന്ന ദൃശ്യം

Published : Mar 06, 2025, 10:07 PM ISTUpdated : Mar 06, 2025, 10:18 PM IST
പെൺകുട്ടികളെ യുവാവ് പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി, 'മുംബൈ പ്ലാൻ' അറിഞ്ഞ് ഒപ്പം കൂടി, മുടി മുറിക്കുന്ന ദൃശ്യം

Synopsis

കുട്ടികളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പരിചയപ്പെട്ടതെന്നാണ് യുവാവ് അക്ബർ റഹീം പൊലീസിനോട് പറഞ്ഞത്.

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന് സ്ഥിരീകരണം. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവർക്ക് ഒപ്പം ഒരു യുവാവ് കൂടിയുണ്ട്. കുട്ടികളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പരിചയപ്പെട്ടതെന്നാണ് യുവാവ് അക്ബർ റഹീം പൊലീസിനോട് പറഞ്ഞത്. എന്നാൽ കുട്ടികളെ യുവാവ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പ്ലാൻ മനസ്സിലാക്കിയതോടെ റഹീം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകൾ എടുത്തു നൽകിയത് കുട്ടികളാണ്. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ റഹീം തിരിച്ചുവരാൻ ഒരുങ്ങി. പൊലീസ് നിർദ്ദേശ പ്രകാരം നിലവിൽ ഇയാൾ മുംബൈയിൽ തന്നെ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.  

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി സൂചന; ഒപ്പം ഒരു യുവാവും ഉണ്ടെന്ന് പൊലീസ്

സലൂണിൽ പെൺകുട്ടികൾ മുടിവെട്ടി, വീഡിയോ പുറത്ത്

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെൺകുട്ടികൾ ട്രെയിൻ മാർഗമാണ് മുംബൈയിലേക്ക് പോയത്. കുട്ടികൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് രാവിലെ 11 മണിയോടെ പനവേൽ റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെനിന്ന് ട്രെയിൻ മാർഗ്ഗം മുംബൈ സിഎസ്ടി യിൽ എത്തിയെന്നാണ് വിവരം. കുട്ടികൾ മുംബൈ സി എസ് ടി യിൽ നിന്നും ഇപ്പോൾ പനവേലിലേക്ക് പോയതായി സംശയം. പനവേലിൽ നിന്നും പത്തുമണിക്കും പത്തരയ്ക്കുമായി രണ്ട് ട്രെയിനുകൾ ഇനി കേരളത്തിലേക്ക് പുറപ്പെടാനുണ്ട്. ഈ ട്രെയിനുകളിൽ പോകാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. മലയാളി അസോസിയേഷനുകൾ പനവേലിൽ തിരക്കിൽ നടത്തുകയാണ്. സമീപമുള്ള സലൂണിൽ പെൺകുട്ടികൾ മുടിവെട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മുംബൈ മലയാളി അസോസിയേഷന്റെ കൂടി സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. 

ഗോഡൗണിൽ നിന്ന് കാണാതായത് ഒരു കോടി രൂപ വിലവരുന്ന മുടി; ബൊലേറോയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസടിവി ക്യാമറകളിൽ
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'