കോഴിക്കോട് നിന്ന് കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബന്ധുക്കളെ വിളിച്ചു; വിളിച്ചത് താനെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്

Published : Jun 14, 2026, 09:17 PM IST
missing kozhikode medical student contacts family from thane railway station

Synopsis

കാണാതായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെക്കുറിച്ചുള്ള വിവരം ലഭിച്ചു

കോഴിക്കോട്: കാണാതായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെക്കുറിച്ചുള്ള വിവരം ലഭിച്ചു. മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചത്. പൊലീസും ബന്ധുക്കളും താനെയിലേക്ക് പുറപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയുമായ യു അമൃതയെയാണ് കഴിഞ്ഞ ദിവസം മുതല്‍ ഹോസ്റ്റലില്‍ നിന്നും കാണാതായത്. ഡോക്ടറെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നിറങ്ങിയ അമൃതയെ പിന്നീട് കാണാതാവുകയായിരുന്നു.

വിദ്യാര്‍ത്ഥിനി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ സൂചിപ്പിച്ചിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ അമൃത കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനില്‍ കയറിയതായും സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ മറ്റു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യം തൂങ്ങി, പക്ഷേ കയർ പൊട്ടിയതുകൊണ്ട് മരിച്ചില്ല, പിന്നാലെ വിഷം കഴിച്ചു, അതും പാളി; പെണ്‍സുഹൃത്തിനെ മർദിച്ച യുവാവ് പിടിയിൽ
വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; മാപ്പ് പറയേണ്ടത് വിസിമാരല്ല, മുഖ്യമന്ത്രിയാണ് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ