കോട്ടയത്ത് നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടു

Published : Feb 25, 2023, 05:37 PM IST
കോട്ടയത്ത് നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടു

Synopsis

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ബഷീറിനെ ഇന്ന് രാവിലെ മുതലെയാണ് കാണാതായത്.

കോട്ടയം : കോട്ടയത്ത് നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ കുടുംബത്തെ ബന്ധപ്പെട്ടു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. തമിഴ്നാട്ടിലെ ഏർവാടി പള്ളിയിൽ താനുണ്ടെന്ന് ബഷീര്‍ കുടുംബത്തെ അറിയിച്ചതായാണ് വിവരം. രണ്ട് ദിവസത്തിന് ശേഷം തിരിച്ചു വരുമെന്ന് മുഹമ്മദ്‌ ബഷീർ ബന്ധുക്കളോട് പറഞ്ഞതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ബഷീറിനെ ഇന്ന് രാവിലെ മുതലെയാണ് കാണാതായത്. ഇദ്ദേഹത്തിൻ്റെ ഫോണ്‍ ഉൾപ്പെടെ വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന്  സഹപ്രവർത്തകർ പറഞ്ഞു. ബഷീറിനായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബന്ധുക്കളെ തേടി ഇദ്ദേഹത്തിൻ്റെ വിളിയെത്തിയത്. 
 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി