കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി 17കാരൻ നാടുവിട്ട സംഭവം; ശിവസൂര്യയെപ്പോലൊരാളെ കണ്ടെന്ന് വാർത്തയ്ക്ക് താഴെ കമന്റ്, ചൊക്ലി പൊലീസ് ഒറ്റപ്പാലത്ത്

Published : Aug 12, 2026, 10:57 AM ISTUpdated : Aug 12, 2026, 01:20 PM IST
sivasurya missing

Synopsis

ബസിൽ ഒറ്റപ്പാലത്ത് ഇറങ്ങുന്നത് കണ്ടെന്ന് ബന്ധുക്കളെ അറിയിച്ചു. മൊബൈൽ ഫോൺ വാങ്ങിവച്ചതോടെ ശിവസൂര്യ നാടുവിട്ടത്. കാശിക്ക് പോവുകയാണെന്ന് കുറിപ്പെഴുതി വെച്ചിട്ടാണ് ശിവസൂര്യ നാട് വിട്ടത്.

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി ചൊക്ലി പൊലീസ് ഒറ്റപ്പാലത്തെത്തി. ശിവസൂര്യയെ പോലെ തോന്നിക്കുന്ന ഒരാളെ കണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് താഴെ വന്ന കമന്‍റാണ് പൊലീസിന് സഹായമായത്. മൊബൈൽ ഫോൺ വാങ്ങിവെച്ചതിന്‍റെ പേരിലാണ് ശിവസൂര്യ കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വീട്ടിൽ നിന്ന് പോയത്.

ശിവസൂര്യയെ കാണാനില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന വാർത്തയാണ് പൊലീസിന് തുണയായിരിക്കുന്നത്. ശിവസൂര്യയെ പോലെ തോന്നിക്കുന്ന കുട്ടിയെ കണ്ടെന്ന് പാലക്കാട് സ്വദേശി വാർത്തക്ക് താഴെ കമന്‍റിട്ടിരുന്നു. ഇതോടെ ശിവസൂര്യയുടെ വീട്ടുകാർ ഇയാളെ ബന്ധപ്പെട്ടു. ഇന്നലെ രാവിലെ ഗുരുവായൂർ പാലക്കാട് കെഎസ്ആര്‍ടിസി ബസിൽ ഒരു കുട്ടിയെ കണ്ടെന്നും ഒറ്റപ്പാലത്ത് ഇറങ്ങിയെന്നും അറിയിച്ചു. ഇന്നലെ രാത്രി തന്നെ ചൊക്ലി പൊലീസ് ഒറ്റപ്പാലത്ത് എത്തി.

ബസ് നിർത്തുന്ന സ്ഥലത്തെ ദൃശ്യങ്ങളിൽ നിന്ന് കാര്യമായ സൂചന കിട്ടിയില്ല. ഒറ്റപ്പാലം, ഷൊർണൂർ റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്. മൊബൈൽ ഗെയിമുകൾക്ക് അടിമയായിരുന്നു പ്ലസ് ടു വിദ്യാർത്ഥിയായ ശിവസൂര്യ. ഗെയിം കളിച്ച് 50000ലധികം രൂപ നഷ്ടമായെന്ന് അറിഞ്ഞതോടെ വീട്ടുകാർ ഫോൺ വാങ്ങി വെച്ചു. ഇതോടെയാണ് കഴിഞ്ഞ ശനിയാഴ്ച ശിവസൂര്യ വീട് വിട്ടിറങ്ങിയത്. കാശിക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തോട് അലിയുമെന്നും കുറിപ്പെഴുതി വച്ചിട്ടായിരുന്നു നാടുവിടൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല നെയ്യ് ക്രമക്കേട്: സമ​ഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം മന്ത്രി, ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി
കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം; തിരുവനന്തപുരം - എറണാകുളം സർവീസ് ഉദ്ഘാടനം നാളെയില്ല