ആശ്വാസം, ബെംഗളൂരുവിൽ നിന്ന് കാണാതായ മലപ്പുറം സ്വദേശി ഇംതിയാസിനെ കണ്ടെത്തി

Published : Aug 12, 2026, 05:35 PM IST
imthiyas missing case

Synopsis

ഇംതിയാസിൻ്റെ കുടുംബത്തിന് ആശ്വാസം. നാഗ്പൂരിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് ഇംതിയാസിനെ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 11 മണിക്കുള്ള വിമാനത്തിൽ സംഘം കേരളത്തിലേക്ക് തിരിക്കും.

മലപ്പുറം: കാണാതായ മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് കണ്ടെത്തി. നാഗ്പൂരിൽ നിന്ന് 16 കിലോ മീറ്റർ അകലെയുള്ള അപ്പാർട്ട്മെൻ്റിൽ നിന്നാണ് ഇംതിയാസിനെ കണ്ടെത്തിയത്. ഇന്ന് രാത്രി 11 മണിക്കുള്ള വിമാനത്തിൽ ഇംതിയാസുമായി താനൂർ പൊലീസ് നാട്ടിലെത്തും. ബാങ്ക് ട്രാൻസാക്ഷനിലെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വിവരങ്ങൾ ലഭിച്ചത്.

ഇക്കഴിഞ്ഞ ഏഴിന് ബെംഗളൂരുവിൽ എത്തിയതിനുശേഷമാണ് ഇംതിയാസിനെ കാണാതായത്. നഴ്സിംഗ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങിക്കാനാണ് യുവാവ് ബെംഗളൂരുവിൽ പോയത്. ബാംഗ്ലൂരിൽ എത്തിയ ഉടൻ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ താനൂർ പൊലീസാണ് ബാം​ഗ്ലൂരിലെത്തി അന്വേഷണം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ സൗന്ദര്യ: 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടികൂടി, ഗുരുതര പ്രശ്നമുണ്ടാക്കുന്ന ഫേസ്ക്രീമുകളും കണ്ടെത്തിയെന്നും മന്ത്രി
എഫ്സിആർഎ ബിൽ പൂർണ്ണമായും പിൻവലിക്കണം; ജെപിസിക്ക് വിട്ടതിൽ ഭാഗീക സന്തോഷമെന്ന് സിബിസിഐ ഡയറക്ടർ ഫാ.മാത്യു കോയിക്കൽ