കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർഥിത്വത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ; 'പാർട്ടി ഏൽപ്പിച്ച മിഷൻ, മത്സരം ഇന്ത്യ സഖ്യത്തിനെതിരെ'

Published : Mar 16, 2026, 08:28 PM IST
George Kurian

Synopsis

കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചു. ഇതൊരു പാർട്ടി ദൗത്യമാണെന്നും മത്സരം ഇന്ത്യ സഖ്യത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യകേരളത്തിൽ, പ്രത്യേകിച്ച് ക്രൈസ്തവ മേഖലകളിൽ സ്വാധീനം വർദ്ധിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം

ദില്ലി: കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം പാർട്ടി ഏൽപ്പിച്ച ദൗത്യമാണെന്നും ഒരു പ്രത്യേക മിഷനുമായാണ് താൻ കേരളത്തിലേക്ക് എത്തുന്നതെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കാഞ്ഞിരപ്പള്ളിയിൽ ബി ജെ പിക്ക് നിലവിൽ വലിയ അനുകൂല സാഹചര്യമാണുള്ളതെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. നാളെ കേരളത്തിലെത്തുമെന്നും മണ്ഡലത്തിൽ സജീവമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും കുര്യൻ വ്യക്തമാക്കി. കേരളത്തിൽ കോൺഗ്രസും സി പി എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും മത്സരം പ്രധാനമായും ഇന്ത്യ സഖ്യത്തിനെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യം തന്നെയാണ് കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്ക് സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യം നിലനിൽക്കുന്നത് ഇന്ത്യയിൽ മാത്രമാണെന്നും അത് സംരക്ഷിക്കാൻ ബി ജെ പിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യ കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യനെ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ക്രൈസ്തവ മേഖലകളിൽ പാർട്ടിക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര നേതൃത്വം ഇത്തരമൊരു തീരുമാനം.

അങ്കത്തിനിറങ്ങി ബി ജെ പി

ഇന്ന് ഉച്ചയോടെയാണ് ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബി ജെ പി കേരളത്തിൽ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, ബേപ്പൂരിൽ കെ പി പ്രകാശ് ബാബു, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, തൃശൂരിൽ പത്മജ, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും മത്സരിക്കും. ബാക്കി സീറ്റുകളിലെ സ്ഥാനാർഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്, 12 പേരടങ്ങുന്ന പട്ടിക പുറത്ത്, സംഗീത വിശ്വനാഥ്‌ ഏക വനിത സ്ഥാനാർഥി
ഇൻസ്റ്റ​ഗ്രാം വഴി സൗഹൃദം സൃഷ്ടിക്കും, പിന്നാലെ യുവതികളിൽ നിന്നും സ്വർണം കൈക്കലാക്കി മുങ്ങും; ഒടുവിൽ യുവാവ് പൊലീസ് പിടിയിൽ