മൈസൂരുവിൽ വൃത്തിഹീനമായി ഭക്ഷണം വിതരണം ചെയ്ത മെസുമായി ബന്ധമില്ല, പേര് ദുരുപയോഗം ചെയ്തു, നടപടിക്ക് ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ്

Published : May 03, 2026, 12:26 PM IST
global education kochi

Synopsis

ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ് എന്ന പേരിന് സ്ഥാപനത്തിന് ട്രേഡ് മാർക്ക് ഉള്ളതാണെന്നും പേരിന്റെ ദുരുപയോഗത്തിൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും സിഇഒ

കൊച്ചി: കർണാടകയിലെ മൈസൂരുവിൽ വൃത്തിഹീനമായി ഉണ്ടാക്കിയ പഴകിയ ഭക്ഷണം വിതരണം ചെയ്തതിന് അടച്ചുപൂട്ടിയ സ്ഥാപനവുമായി ബന്ധമില്ലെന്ന് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ്. വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയാണ് 1993ൽ പ്രവർത്തിക്കുന്ന ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ് എന്ന് സിഇഒ മനോജ് വിശദമാക്കി. ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ് എന്ന പേരിന് സ്ഥാപനത്തിന് ട്രേഡ് മാർക്ക് ഉള്ളതാണെന്നും പേരിന്റെ ദുരുപയോഗത്തിൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും സിഇഒ വിശദമാക്കി.

വിവിധ കോളേജുകളിലെ ഹോസ്റ്റലുകളിൽ വൃത്തിഹീനമായി ഉണ്ടാക്കിയ പഴകിയ ഭക്ഷണം വിതരണം ചെയ്ത മെസിനെതിരെ ഇന്നലെയാണ് കർണാടക സർക്കാർ നടപടിയെടുത്തത്. മലയാളി വിദ്യാർത്ഥികളുടെ പരാതി ദൃശ്യങ്ങൾ സഹിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. മെസ് പ്രവർത്തിപ്പിച്ചിരുന്ന ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൽട്ടൻസിയുടെ ലൈസൻസ് സർക്കാർ റദ്ദാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തട്ടുകടകള്‍ അപ്പാടെ ലോറിയില്‍ കയറ്റി എആര്‍ ക്യാമ്പിലേക്ക്; വഴി തടസ്സപ്പെടുത്തിയുള്ള കച്ചവടങ്ങള്‍ക്ക് ചുവപ്പ് സിഗ്നലുമായി കോഴിക്കോട് നടപടി തുടരുന്നു
അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ചു; കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്