'ഓഫീസ് നവീകരിക്കാൻ 19 കോടി, ലോകത്തെങ്ങും കേൾക്കാത്ത വിലയ്ക്ക് എസി'; കോഴിക്കോട് കോർപറേഷനിൽ അഴിമതിയെന്ന് എം കെ മുനീർ

Published : Sep 02, 2025, 01:16 PM IST
M K Muneer

Synopsis

കോഴിക്കോട് കോർപറേഷനിൽ അഴിമതി ആരോപിച്ച് ലീഗ് പ്രവർത്തകർ കോർപറേഷൻ ഓഫീസ് വളയൽ സമരം നടത്തി

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്ന് എം കെ മുനീർ എം എൽ എ. കെട്ടിട നമ്പർ ക്രമക്കേടിൽ കുറ്റപത്രം സമർപ്പിച്ചില്ല. കമ്മ്യൂണിസ്റ്റ് നേതാവിന്റെ മരുമകൻ നടത്തുന്നതാണ് സോണ്ട കമ്പനി. കോർപറേഷൻ ഓഫീസ് നവീകരിക്കാൻ ചെലവഴിച്ച 19 കോടി രൂപയുണ്ടെങ്കിൽ പുതിയ ഓഫീസ് നിർമിക്കാം. ലോകത്ത് കേൾക്കാത്ത വിലയ്ക്ക് എ സി വാങ്ങി. എന്ത് ചെറിയ പദ്ധതി നടപ്പാക്കിയാലും അഴിമതി നടത്തുന്നുവെന്നും എം കെ മുനീർ ആരോപിച്ചു.

കോഴിക്കോട് കോർപറേഷനിൽ അഴിമതി ആരോപിച്ച് ലീഗ് പ്രവർത്തകർ കോർപറേഷൻ ഓഫീസ് വളയൽ സമരം നടത്തി. കോർപറേഷന്‍റെ പ്രവർത്തനം സ്തംഭിപ്പിച്ചു കൊണ്ടായിരുന്നു സമരം. ജീവനക്കാരെ അകത്തു കയറാൻ സമ്മതിച്ചില്ല. ബാരിക്കേഡുകൾ മാറ്റി പ്രവർത്തകർ കോർപറേഷൻ ഗേറ്റിന് മുൻപിൽ എത്തി. ഇതോടെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം