എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ പുരോഗതി, വെന്‍റിലേറ്റര്‍ സഹായമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍

Published : Sep 18, 2025, 05:51 PM IST
mk muneer mla

Synopsis

കൊടുവള്ളി എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ഇന്ന് പുറത്ത് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യ നിലയിലെ പുരോഗതി വ്യക്തമാക്കുന്നത്

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. ഇന്ന് പുറത്ത് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യ നിലയിലെ പുരോഗതി വ്യക്തമാക്കുന്നത്. നിലവിൽ വെന്‍റിലേറ്റര്‍ സഹായമില്ലാതെയാണ് തുടരുന്നത്. മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നുണ്ട്.

അപകടകരമായ രീതിയില്‍ പൊട്ടാസ്യം ലെവല്‍ താഴ്ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊട്ടാസ്യം ലവല്‍ താഴ്ന്നതിന് പിന്നാലെ ഹൃദയാഘാതവും ഉണ്ടായി. തുടര്‍ന്ന് ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

 

PREV
Read more Articles on
click me!

Recommended Stories

ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'
2 ദിവസം സമയം തരൂ, ദേശീയ പാത അതോറിറ്റിയുടെ ഉറപ്പ്; 'ഡിസംബർ എട്ടിനുള്ളിൽ തകർന്ന സർവീസ് റോഡ് ഗാതാഗത യോഗ്യമാക്കും'