
തിരുവനന്തപുരം: മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . തലച്ചോറില്‍ രക്തം ചെറുതായി കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് . എംആര്‍ഐ അടക്കമുള്ള പരിശോധനകൾ പൂര്‍ത്തിയാക്കി . തുടര്‍ ചികില്‍സകൾ എങ്ങനെ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും . നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam