
ഇടുക്കി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയില്‍ വിമര്‍ശനവുമായി മന്ത്രി എം എം മണി. വയസുകാലത്ത് കിട്ടിയ പണിക്ക് ഗവർണർ, മോദി - അമിത് ഷാ കൂട്ടുകെട്ടിനോട് നന്ദി കാണിക്കുകയാണെന്ന് എം എം മണി പരിഹസിച്ചു. ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിന്റെ സംസ്കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അറിയില്ല എന്നും മന്ത്രി എം എം മണി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി വിവാദത്തിൽ സംസ്ഥാന ഗവർണ്ണറും ഭരണ-പ്രതിപക്ഷവും തമ്മിലെ പോര് മുറുകുകയാണ്. നിയമസഭ പാസ്സാക്കിയ പ്രമേയം തള്ളിയ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഗവർണ്ണറുടെ സംസ്ഥാന ബിജെപി അധ്യക്ഷൻ കളി കേരളത്തിൽ ചെലവാകില്ലെന്നായിരുന്നു സിപിഎമ്മിന്‍റെ വിമര്‍ശനം. ഭരണഘടനയെ വെല്ലുവിളിക്കുമ്പോൾ നിയമസഭ ഇടപെടുമെന്ന് സ്പീക്കറും വ്യക്തമാക്കി. പൗരത്വ നിയഭേദഗതിക്കെതിരായ പ്രമേയം തള്ളിക്കളഞ്ഞ ഗവർണ്ണറെ നേരിട്ട് കണ്ട് മുഖ്യമന്ത്രി പ്രതിഷേധം അറിയിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
എന്നാല്‍, ഭരണപ്രതിപക്ഷങ്ങൾ ഒന്നിച്ചെതിർക്കമ്പോഴും ഗവർണ്ണർക്ക് കുലുക്കമില്ല. ഭരണഘടനാപരമായി സംസ്ഥാനത്തിന്‍റെ തലവൻ താനാണെന്ന് പറഞ്ഞ് ഗവർണ്ണർ പ്രമേയത്തിനെതിരായ നിലപാട് ആവർത്തിച്ചു. നിയമസഭയുടെ അധികാരത്തിൽ കടന്നുകയറിയിട്ടില്ല, പക്ഷെ പൗരത്വ നിയമം സംസ്ഥാന വിഷയമല്ലെന്ന് ഗവർണ്ണർ വീണ്ടും പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam