
ഇടുക്കി: ഹൈക്കോടതിയെ വിമർശിച്ച് എം എം മണി എംഎൽഎ. ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ആളുകളെ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണമെന്ന് എം എം മണി ആവശ്യപ്പെട്ടു. ആളുകൾക്ക് അർഹമായ നഷ്ട പരിഹാരവും നൽകണമെന്നും പരാതി കേൾക്കാൻ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്നും എം എം മണി കൂട്ടിച്ചേർത്തു. 13 പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെ നിർമ്മാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഏതെങ്കിലും ഉദ്യോഗസ്ഥൻ്റെ ഇഷ്ടത്തിനനുസരിച്ച് ചെയ്താൽ അതിനതിരെ ശബ്ദിക്കുമെന്നും കളക്ടറുടെ ഉത്തരവിൻ്റെ ഗൗരവം മനസ്സിലാക്കി കോടതി ഇടപെടുമെന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേർത്തു. മൂന്നാറിൽ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് എം എം മണിയുടെ വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam