
ഇടുക്കി: ഉടുമ്പൻചോല എം എൽ എ എം എം മണിയുടെ സഹോദരൻ എം എം ലംബോധരന്‍റെ സ്ഥാപനത്തില്‍ പരിശോധന. കേന്ദ്ര ജിഎസ്‍ടി വകുപ്പാണ് പരിശോധന നടത്തുന്നത്. ലംബോധരന്‍റെ ഉടമസ്ഥതയിലുള്ള വിനോദ സഞ്ചാരികൾക്ക് സുഗന്ധവ്യജ്ഞനങ്ങളും ചോക്ലേറ്റും വില്പന നടത്തുന്ന ഇരുട്ട്കാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ് കേന്ദ്ര ജി എസ് ടി വകുപ്പ് പരിശോധന നടത്തുന്നത്. അടിമാലി ഇരുട്ട്കാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ് രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്. നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിശോധന ഏഴ് മണിക്കൂർ പിന്നിട്ടു. വൈകിട്ടും പരിശോധന തുടരുകയാണ്. പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ ലംബോധരനെ ചോദ്യം ചെയ്യുകയാണ്.
'ഇഡി ബാങ്കുകളെ മാത്രമല്ല, രാഷ്ട്രീയ നേതാക്കളെയും കൈകാര്യം ചെയ്യുന്നു': എംഎം മണി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam