
കോഴിക്കോട്: പ്രെഫ. എം എൻ കാരശ്ശേരിക്ക് (M N Karassery) വാഹനാപകടത്തിൽ (Accident) പരിക്ക്. കോഴിക്കോട് ചാത്തമംഗലത്ത് വച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റത്. ഓട്ടോ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കാരശ്ശേരിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
കോഴിക്കോട് സർവകലാശാല മലയാള വിഭാഗം മേധാവിയായി വിരമിച്ച എം എന്‍ കാരശ്ശേരി പഠനങ്ങളും ലേഖനസമാഹാരങ്ങളും വിവർത്തങ്ങളുമായി അറുപതിൽപരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആലോചന , മക്കയിലേക്കുളള പാത, തിരുവരുൾ, മാരാരുടെ കുരുക്ഷേത്രം ചേകന്നൂരിന്റെ രക്തം , ബഷീറിന്റെ പൂങ്കാവനം, തെളി മലയാളം, വർഗീയതക്കെതിരെ ഒരു പുസ്തകം തായ് മൊഴി, മലയാള വാക്ക് തുടങ്ങിയവയാണ് പ്രധാന കൃതികൾ.
Also Read : 'നാട്ടിലും റോട്ടിലും വീട്ടിലും ഒരുപോലെ ഹിംസ വളർന്നു' -എംഎൻ കാരശ്ശേരി
Also Read : പൗരത്വ പ്രക്ഷോഭത്തിൽ നിന്ന് ഇസ്ലാമിക രാഷ്ട്രവാദികളെ അകറ്റിനിര്‍ത്തണം: എംഎൻ കാരശ്ശേരി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam