Thrikkakara Election: 'പിണറായി വിജയനെതിരായ വിധിയെഴുത്ത്';സര്‍ക്കാര്‍ ജനവികാരം തിരിച്ചറിയണമെന്ന് വി മുരളീധരന്‍

Published : Jun 03, 2022, 03:17 PM ISTUpdated : Jun 03, 2022, 07:07 PM IST
Thrikkakara Election: 'പിണറായി വിജയനെതിരായ വിധിയെഴുത്ത്';സര്‍ക്കാര്‍  ജനവികാരം തിരിച്ചറിയണമെന്ന് വി മുരളീധരന്‍

Synopsis

സര്‍ക്കാര്‍ ജനവികാരം തിരിച്ചറിയണമെന്നും  സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു. സിൽവർ ലൈനിന് എതിരായ ജനവികാരം യുഡിഎഫിന് അനുകൂലമായി എന്നും വി മുരളീധരന്‍.

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakara By Election) ഫലം മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വിധിയെഴുത്തെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ (V Muraleedharan). സര്‍ക്കാര്‍ ജനവികാരം തിരിച്ചറിയണമെന്നും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു. സിൽവർ ലൈനിന് എതിരായ ജനവികാരം യുഡിഎഫിന് അനുകൂലമായി. എന്നാല്‍, ഈ വികാരം ബിജെപിക്ക് അനുകൂലമായില്ല. തൃക്കാക്കര ബിജെപി അനുകൂല മണ്ഡലം അല്ലെന്നും പി സി ജോർജ് ഉന്നയിച്ച വിഷയങ്ങൾ ബിജെപിക്ക് തിരിച്ചടിയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ അന്തിമ കണക്ക് വരുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി  ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകളാണ്.  2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധനയുണ്ടായി. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ  ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.  

Also Read: ഉമയ്ക്ക് ചരിത്ര വിജയം, ഇടതിന് തിരിച്ചടി; യുഡിഎഫിന് വൻ നേട്ടം

എ എൻ രാധാകൃഷ്ണനെ ഇറക്കിയത് പാളിയോ?

തൃക്കാക്കരയില്‍ എ എൻ രാധാകൃഷ്ണനെ ഇറക്കിയിട്ടും ബിജെപിക്ക് രക്ഷയുണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ 2014-ൽ പന്ത്രണ്ട് ശതമാനത്തോളം വോട്ട് നേടിയ ഒരു ചരിത്രം കൂടി വച്ചാണ് മുതിർന്ന നേതാവ് കൂടിയായ എ എൻ രാധാകൃഷ്ണനെ ബിജെപി കളത്തിലിറക്കുന്നത്. പി സി ജോർജിനെയും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെയും ചൊല്ലിയുള്ള വിവാദങ്ങളും ബിജെപിയെ സഹായിച്ചില്ല. 2011-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമാണ് ഇത്തവണ ബിജെപിക്ക് കിട്ടിയത്. ഇരുമുന്നണികളെയും ഞെട്ടിച്ച് 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ പതിനഞ്ച് ശതമാനത്തോളം വോട്ട് നേടിയ എൻഡിഎയുടെ വോട്ട് ശതമാനം ഇത്തവണ പത്ത് ശതമാനത്തിലും താഴെയാണ്. എ എൻ രാധാകൃഷ്ണന് 12955 വോട്ടുകളാണ് കിട്ടിയത്. അതായത് 9.57% വോട്ടുകൾ മാത്രമാണ്. 

Also Read: എ എൻ രാധാകൃഷ്ണനെ ഇറക്കിയത് പാളിയോ? ബിജെപിയുടെ വോട്ട് വിഹിതം വീണ്ടും കുറഞ്ഞു!

സര്‍ക്കാരിന്‍റെ വര്‍ഗീയ പ്രീണനത്തിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

തൃക്കാക്കരയിലുണ്ടായത് ശക്തമായ സഹതാപ തരംഗമെന്ന് കെ സുരേന്ദ്രന്‍. വളരെ ശക്തമായ സഹതാപതരംഗം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് അനുകൂലമായി ഉണ്ടായിരുന്നു. പി ടി തോമസിനെ ഇപ്പോഴും തൃക്കാക്കരയിലെ ജനങ്ങള്‍ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ആ സഹതാപ തരംഗത്തിന്‍റെ കാരണം. സംസ്ഥാന സര്‍ക്കാരിനേറ്റ  കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏകാധിപത്യപരമായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളോട് ശക്തമായ വിയോജിപ്പ് ജനങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. സര്‍ക്കാരിന്‍റെ വര്‍ഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കും എതിരെയുള്ള ജനങ്ങളുടെ താക്കീതാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

Also Read: 'ശക്തമായ സഹതാപ തരംഗം'; സര്‍ക്കാരിന്‍റെ വര്‍ഗീയ പ്രീണനത്തിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

PREV
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ