മോക്ഡ്രിൽ അപകടം: മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം

Published : Jan 04, 2023, 02:34 PM IST
മോക്ഡ്രിൽ അപകടം: മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം

Synopsis

ബിനു സോമൻ വെള്ളത്തിൽ മുങ്ങിതാഴ്ന്നപ്പോൾ രക്ഷപ്രവർത്തനം നടുത്തുന്നതിൽ ഫയർഫോഴ്സും എൻഡിആർഎഫും തമ്മിലും ഏകോപനമുണ്ടായില്ല

പത്തനംതിട്ട:  കല്ലുപ്പാറയിൽ മോക്ഡ്രില്ലിനിടെ മണിമലയാറില്‍ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബാംഗത്തിന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. ബിനു സോമന്‍റ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം നൽകുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റ തീരുമാനം.

ഉദ്യോഗസ്ഥ വീഴ്ചയുടെ ഇരയായിരുന്നു ബിനു സോമൻ. റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആ‌ർഎഫ്,, പൊലിസ്  വകുപ്പുകൾ പലതും ചേർന്നാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചത്. കല്ലൂപ്പാറ പഞ്ചായത്തിൽ ചേർന്ന ആലോചന യോഗത്തിൽ അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ഡ്രിൽ നടത്താനാണ് തീരുമാനിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ നിശ്ചയിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ മാറി അപകടം നടന്ന പടുതോടേക്ക് മോക്ക്ഡ്രിൽ മാറ്റി. 

എൻഡിആർഎഫാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട്. മോക്ക്ഡ്രില്ലിന്റെ ചുമതലയിലുണ്ടായിരുന്ന തഹസിൽദാർ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് ഇക്കാര്യത്തിൽ എൻഡിആർഎഫ് അപകടത്തിന് ശേഷം കളക്ടർക്ക് നൽകിയ വിശദീകരണം. 

ബിനു സോമൻ വെള്ളത്തിൽ മുങ്ങിതാഴ്ന്നപ്പോൾ രക്ഷപ്രവർത്തനം നടുത്തുന്നതിൽ ഫയർഫോഴ്സും എൻഡിആർഎഫും തമ്മിലും ഏകോപനമുണ്ടായില്ല. മോക്ഡ്രിൽ പദ്ധതി പ്രകാരം വെള്ളത്തിൽ നിന്ന് മൂന്ന് പേരെ ഫയർഫോഴ്സും ഒരാളെ എൻഡിആ‌ർഎഫും രക്ഷിക്കാനായിരുന്നു തീരുമാനം. ഇത് പ്രകാരം ഫയർഫോഴ്സ് നാല് പേരിൽ മൂന്ന് പേരെ കരയ്ക്കെത്തിച്ചു. 

നാലാമനെ രക്ഷിക്കേണ്ടത് എൻഡിആർഎഫ് എന്ന ധാരണയിൽ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ഈ സമയം ബിനു സോമൻ മണിമലയാറ്റിലെ കയത്തിൽ വീണുകിടക്കുകയായിരുന്നു. നാട്ടുകാർ ബഹളം വെയക്കുന്നത് കണ്ട് എൻഡിആർഎഫിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ രക്ഷാപ്രവർത്തനം നടത്താൻ നിർദേശം നൽകിയെങ്കിലും വൈകിയാണ് എൻഡിആർഎഫ് ഉദ്യോഗസ്ഥർ ബോട്ടിറിക്കിയതെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. മോക്ക്ഡ്രില്ലിൽ എൻഡിആർഎഫും അഗ്നിശമന സേനയും എന്തൊക്കെയാണ് ചെയ്യുന്നതെന്നത് സംബന്ധിച്ച് മറ്റ് വകുപ്പുകൾക്കും ധാരണയുണ്ടായിരുന്നില്ല, ചുരുക്കത്തിൽ വളരെ ഗൗരവത്തോടെ ചെയ്യേണ്ട കാര്യം വിവിധ വകുപ്പുകൾ നിസാരവത്കരിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ