'മുണ്ടുടുത്ത മോദിയാണ് പിണറായി,വിമർശിക്കുന്ന മാധ്യമങ്ങളെ മോദി ഭയപ്പെടുത്തുന്നത് പോലെയാണ് പിണറായിയും '

Published : Mar 07, 2023, 10:19 AM IST
'മുണ്ടുടുത്ത മോദിയാണ് പിണറായി,വിമർശിക്കുന്ന മാധ്യമങ്ങളെ മോദി ഭയപ്പെടുത്തുന്നത് പോലെയാണ് പിണറായിയും  '

Synopsis

കർഷക വിരുദ്ധ നയത്തിലും, കോർപ്പറേറ്റ് നിലപാടിലും മോദിക്ക് സമാനമാണ് പിണറായി എന്ന് കിസാൻ മോർച്ച കോർഡിനേറ്റർ കെ.വി ബിജു

ദില്ലി:ഏഷ്യാനെറ്റ് ന്യൂസിനെതിരായ സർക്കാർ നടപടിയെ  അപലപിച്ച് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം രംഗത്ത്. .മുണ്ടുടത്ത മോദിയാണ് പിണറായി എന്ന തെളിയ്ക്കുന്നതാണ് ഈ നടപടി .തന്നെ വിമർശിക്കുന്ന മാധ്യമങ്ങളെ മോദി ഭയപ്പെടുത്തുന്നത് പോലെയാണ് പിണറായിയും .കർഷക വിരുദ്ധ നയത്തിലും, കോർപ്പറേറ്റ് നിലപാടിലും മോദിക്ക് സമാനമാണ് പിണറായി എന്ന് കിസാൻ മോർച്ച കോർഡിനേറ്റർ കെ.വി ബിജു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജയണൽ  ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട  കേസിൽ പ്രതികളായ എട്ട് എസ് എഫ് ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി. കേസിലെ    പ്രധാന പ്രതിയായ  എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അ‍ർജുൻ ബാബു അടക്കമുളളവരാണ് കീഴടങ്ങിയത്, ഇതോടെ സംഭവത്തിൽ  പിടിയിലായവരുടെ എണ്ണം പതിനാറായി.മുപ്പതോളം വരുന്ന എസ് എഫ് ഐ സംഘമാണ് കൊച്ചിയിലെ  ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് കടന്നുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവർത്തനം തടസപ്പെടുത്തിയതെന്നാണ് കൊച്ചി സിറ്റി പൊലീസിന്‍റെ എഫ് ഐ ആർ. എസ് എഫ് ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബുവാണ് മുഖ്യആസൂത്രകനെന്നും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി  നഗരത്തിൽ നിന്ന് മാറി നിന്ന അർജുൻ ബാബു ഇന്നലെ വൈകുന്നേരമാണ് പാലാരിവട്ടം പൊലീസിൽ കീഴടങ്ങിയത്. എസ് എഫ് ഐ പ്രവർത്തകരായ അതുൽ, അഖിൽ, നന്ദകുമാർ, ജോയൽ, നാസർ, അനന്തു, അശ്വിൻ എന്നിവരാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയത്.  അന്യായമായ സംഘം ചേരൽ , അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ  ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ജില്ലാ പ്രസിഡന്‍റടക്കം എട്ടുപേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ