മോദിയുടെ നമ്പി നാരായണൻ പരാമർശം സെൻകുമാറിന്‍റെ മുഖത്തുള്ള അടിയെന്ന് കോടിയേരി

Published : Apr 19, 2019, 02:48 PM IST
മോദിയുടെ നമ്പി നാരായണൻ പരാമർശം സെൻകുമാറിന്‍റെ മുഖത്തുള്ള അടിയെന്ന് കോടിയേരി

Synopsis

നമ്പി നാരായണനെപ്പറ്റി നരേന്ദ്രമോദി നടത്തിയ അഭിപ്രായപ്രകടനം സെൻകുമാറിന്‍റെ മുഖത്തുള്ള അടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉളുപ്പ് ഇല്ലാത്തതുകൊണ്ടാണ് സെൻകുമാർ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാതിരുന്നത്.

തിരുവന്തപുരം: സെൻ കുമാറിനെ വേദിയിലിരുത്തി നമ്പി നാരായണനെപ്പറ്റി നരേന്ദ്രമോദി നടത്തിയ അഭിപ്രായപ്രകടനം സെൻകുമാറിന്‍റെ മുഖത്തുള്ള അടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉളുപ്പ് ഇല്ലാത്തതുകൊണ്ടാണ് സെൻകുമാർ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാതിരുന്നത് എന്നും കോടിയേരി പരിഹസിച്ചു.

നമ്പി നാരായണനോട് കോണ്‍ഗ്രസ് ചെയ്തത് ക്രൂരതയാണന്നും ആ ഹീനമായ പെരുമാറ്റത്തിന് കോണ്‍ഗ്രസിനോട് ക്ഷമിക്കാനാവില്ലെന്നുമാണ് ഇന്നലെ തിരുവനന്തപുരത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗത്തില്‍ മോദി പറഞ്ഞത്. നമ്പി നാരായണൻ കുറ്റക്കാരനാണെന്ന് പലതവണ പറഞ്ഞിട്ടുള്ള സെൻകുമാർ ഈ സമയത്ത് മോദിയോടൊപ്പം വേദിയിലുണ്ടായിരുന്നു.

സെൻ കുമാറിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന 'എന്‍റെ പൊലീസ് ജീവിതം' എന്ന സർവീസ് സ്റ്റോറിയിലും നമ്പി നാരായണന് എതിരായ ആരോപണം ആവർത്തിക്കുന്നുണ്ട്.  നമ്പി നാരായണന് എല്ലാ കാലത്തും സത്യം മൂടിവെക്കാനാകില്ലെന്നാണ് സെൻകുമാർ പുസ്തകത്തിൽ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി