പ്രധാനമന്ത്രി ​കേരളത്തിലേക്ക്: ഈ ആഴ്ച ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കും

Published : Jun 01, 2019, 01:16 PM ISTUpdated : Jun 01, 2019, 01:53 PM IST
പ്രധാനമന്ത്രി ​കേരളത്തിലേക്ക്: ഈ ആഴ്ച ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കും

Synopsis

കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയും ഇതേദിവസം കേരളത്തിൽ ഉണ്ടാവും എന്നതാണ് കൗതുകം. 

ദില്ലി: പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെ പ്രധാനന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. വരുന്ന ജൂണ്‍ എട്ട് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം സന്ദർശിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി ഒരു മണിയോടെ ദ​ർശനം നടത്തി മടങ്ങും. ക്ഷേത്രത്തിലെ വഴിപാടുകളെ കുറിച്ച് അധികൃതരോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.പ്രധാനമന്ത്രിയായ ശേഷം ആദ്യമായണ് മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്.നേരത്തെ വർഷങ്ങൾക്കു മുമ്പ്ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ക്ഷേത്ര ദർശനം നടത്തിയിരുന്നു.

മോദിയുടെ സന്ദർശനവിവരം പ്രധാനമന്ത്രിയുടെ ഓഫീസാണ് ​ഗുരുവായൂർ ദേവസ്വം ബോർഡ് അധികൃതരെ അറിയിച്ചത്. കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയും ഇതേദിവസം കേരളത്തിൽ ഉണ്ടാവും. തന്നെ വൻഭൂരിപക്ഷത്തിന് വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറയാനായി ജൂൺ 7,8 തീയതികളിൽ മണ്ഡലം സന്ദർശിക്കുമെന്ന് രാഹുൽ ​ഗാന്ധി ഇന്നലെ അറിയിച്ചിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേമം മോഡൽ പ്രഖ്യാപനത്തിന് ബിജെപി, നിയമ സഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങി; നിയമസഭാ ചർച്ചകൾ ഇന്ന് മുതൽ
ക്വട്ടേഷൻ നൽകിയ ആ മാഡം ആര്? പള്‍സര്‍ സുനിയുടെ മൊഴിയിൽ പറഞ്ഞ സ്ത്രീയെ കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്ന് കോടതി