വിദ്യാർഥികൾ എന്നു പറയുന്ന സംഘം അക്രമം നടത്തുന്നു, 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിസിയെ കാത്തുകിടക്കുന്നെന്ന വാർത്ത തെറ്റ്: മോഹൻ കുന്നുമ്മൽ

Published : Jul 14, 2025, 03:59 PM IST
mohanan kunnummal

Synopsis

ഗവർണറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മോഹനൻ കുന്നുമ്മലിൻ്റെ പ്രതികരണം. 

തൃശൂർ: വിദ്യാർഥികൾ എന്നു പറയുന്ന സംഘം യൂണിവേഴ്സിറ്റിയിൽ അക്രമം നടത്തുന്നുവെന്ന് ഡോ മോഹനൻ കുന്നുമ്മൽ. സിൻഡിക്കേറ്റ് കൂടാതെ എങ്ങനെ റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി. ഇല്ലാത്ത ഒരു കടലാസ് കോടതിയിൽ കാണിച്ചെന്ന് പറഞ്ഞ് പരാതി പിൻവലിച്ചുവെന്നും വിസി മോഹനൻ കുന്നുമ്മൽ പറ‍ഞ്ഞു. ​ഗവർണറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മോഹനൻ കുന്നുമ്മലിൻ്റെ പ്രതികരണം.

സർവകലാശാലയുടെ മുറ്റത്ത് അക്രമം നടത്തി. തിരുവനന്തപുരത്ത് ഭാര്യ വീട്ടിൽ പോയി അക്രമം കാണിച്ചു. ആശുപത്രിയ്ക്കു മുമ്പിലാണ് ഭാര്യ വീട്. താൻ ചെന്നാൽ പൊലീസിനും വിദ്യാർഥികൾക്കും അടി കിട്ടും. അക്രമം നടത്തുന്നത് ഗുണ്ടകളാണ്. 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിസിയെ കാത്തുകിടക്കുകയാണെന്ന വാർത്ത തെറ്റാണ്. കോടതിയിൽ കേസ് കൊടുത്തിട്ട് തെളിയിക്കണം സസ്പെൻഷൻ നിയമപരമാണോ എന്നെന്നും വിസി പറഞ്ഞു. ഓൺലൈനിൽ ഫയൽ നോക്കാൻ സർവകലാശാലയിൽ ചിലർ തടഞ്ഞു.

ഒരു സംഘം ഗുണ്ടകളാണ് ആക്രമണം നടത്തുന്നത്. ഡിഗ്രി തൊഴിലാക്കി മാറ്റിയ പ്രൊഫഷനലുകളാണ് ചില സംഘടനയിൽ ഉള്ളത്. കാര്യങ്ങൾ ഗവർണറെ ധരിപ്പിച്ചു. ഫയലുകൾ ഓൺലൈനിൽ പോലും നോക്കാൻ ആകാത്ത സ്ഥിതിയാണ്. സിൻഡിക്കേറ്റ് അംഗങ്ങളുടെ ആളുകൾ അതുപോലും തടയുകയാണ്. വൈസ് ചാൻസലർക്ക് മാത്രമാണ് സിൻഡിക്കേറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കാനുള്ള അവകാശം. ഇല്ലെങ്കിൽ വൈസ് ചാൻസിലർ ചുമതലപ്പെടുത്തുന്ന ആളുകൾക്കാണത്. വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് താൻ ഈ പ്രതികരണങ്ങൾ അത്രയും നടത്തുന്നത്. ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി താനല്ല. 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പ് കാത്തു കിടക്കുന്നു എന്നത് പച്ചക്കള്ളമാണ്. 400 ഡിഗ്രി സർട്ടിഫിക്കറ്റുകൾ മാത്രമാണ് ഒപ്പിടാൻ ഉള്ളത്. ഓഫീസിൽ ചെന്നാൽ ഉടൻ അത് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പലനാൾ കള്ളൻ, ഒരു നാൾ പിടിയിൽ; തിരൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഏജൻ്റുമാരും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; മുൻ എംഎൽഎയും ഭാര്യയും പട്ടികയി‌ലില്ല, സംസ്ഥാനത്ത് 24.08 ലക്ഷം പേർ ‌പുറത്ത്