
കണ്ണൂര്‍: ബാലസംഘം സമ്മേളനത്തില്‍ പങ്കെടുത്ത് കൊലക്കേസ് പ്രതി. ബാലസംഘത്തിന്‍റെ ധർമ്മടം നോർത്ത് വില്ലേജ് സമ്മേളനത്തിലാണ് കൊലക്കേസ് പ്രതി വടക്കുമ്പാട് സ്വദേശി ശ്രീജിത്ത് പങ്കെടുത്തത്. തലശേരി നിഖിൽ കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാൾ. പരിപാടിയിൽ ഇയാൾ കുട്ടികളോട് സംസാരിക്കകയും പാടുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2008 ല്‍ ബിജെപി പ്രവർത്തകനായ നിഖിലിനെ ലോറിയിൽ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് വെട്ടിക്കൊല്ലുകയും ചെയ്ത കേസിലാണ് ശ്രീജിത്തിനെ കോടതി ശിക്ഷിച്ചത്. കേസില്‍ 2018 ല്‍ ശ്രീജിത്ത് ഉൾപ്പെടെ അഞ്ച് സിപിഎം പ്രവർത്തകർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവ് വിധിക്കുകയും ചെയ്തിരുന്നു. കുന്നോത്ത് പറമ്പിലെ ബിജെപി പ്രവർത്തകൻ കെ സി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി കൂടിയാണ് ശ്രീജിത്ത്. നേരത്തെ ശ്രീജിത്തിന്‍റെ വീടിന്റെ പാലുകാച്ചലിന് പി ജയരാജൻ എം വി ജയരാജൻ തുടങ്ങി സിപിഎം നേതാക്കൾ പങ്കെടുത്തത് വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam