കേരള സര്‍വകലാശാല മോഡറേഷൻ തട്ടിപ്പ്; മാർക്ക് കച്ചവടത്തിനും സാധ്യത, തിരിമറിക്ക് പിന്നിൽ പണമിടപാട് ?

By Web TeamFirst Published Nov 18, 2019, 9:28 AM IST
Highlights

2016 മുതൽ 19 വരെയുള്ള ബിരുദ പരീക്ഷകളുടെ മാർക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. എത്ര വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തി എന്ന കൃത്യമായ കണക്ക് ഇതുവരെ സർവ്വകലാശാലയുടെ പക്കലില്ല. 

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ മാർക്ക് തട്ടിപ്പിന് പിന്നിൽ പണമിടപാട് നടക്കാനുള്ള സാധ്യതയും ശക്തം. ഉന്നത ഉദ്യോഗസ്ഥർ മുഖേനെ മാർക്ക് കച്ചവടം നടത്തുന്നുവെന്ന് കാണിച്ച് മാസങ്ങൾക്ക് മുമ്പ് സർവ്വകലാശാല ആസ്ഥാനത്ത് നിരവധി കത്തുകൾ കിട്ടിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്.  

2016 മുതൽ 2019 വരെയുള്ള ബിരുദ പരീക്ഷകളുടെ മാർക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. എത്ര വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തി എന്ന കൃത്യമായ കണക്ക് ഇതുവരെ സർവ്വകലാശാലയുടെ പക്കലില്ല. പല വർഷങ്ങളിൽ 12 ലേറെ വിഷയങ്ങളുടെ പരീക്ഷകളുടെ മാർക്കിലാണ് തിരിമറി ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് വേണ്ടിയാണ് തിരിമറി എങ്കിൽ വ്യത്യസ്തമായ വിഷയങ്ങളുടെ മാർക്കിൽ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്. 

കേരള സർവകലാശാല മാർക്ക് തിരിമറിയിൽ നടപടി; മോഡറേഷൻ റദ്ദാക്കും, നാളെ വിദഗ്ധ പരിശോധന...

തട്ടിപ്പ് നടന്നത് മുഴുവൻ 30 ഓളം തൊഴിലധിഷ്ഠിത ബിരുദ കോഴസ് പരീക്ഷകളിലാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് തട്ടിപ്പിൻറെ കാരണം പണമിടപാടെന്ന സംശയം ശക്തമാക്കുന്നു. സെക്ഷൻ ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പണം വാങ്ങി മാർക്ക് തട്ടിപ്പ് നടക്കുന്നുവെന്ന് കാണിച്ച് നിരവധി കത്തുകൾ മാസങ്ങൾക്ക് മുമ്പ് സർവ്വകലാശാലക്ക് കിട്ടിയിരുന്നു. പക്ഷെ അന്നൊന്നും കാര്യമായ അന്വേഷണം ഉണ്ടായില്ല. പണം വാങ്ങിയാണ് മാർക്ക് തട്ടിപ്പെങ്കിൽ കൂടുതൽ പരീക്ഷകളിലും സംഭവിച്ചേക്കാാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇനിയും ഒരുപാട് വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് വിവരം. 

കേരളാസര്‍വ്വകലാശാല മോഡറേഷൻ തട്ടിപ്പ്: 12 പരീക്ഷകളില്‍ ക്രമക്കേട്; ഒരേ പരീക്ഷയുടെ മോഡറേഷന്‍ തിരുത്തിയ...

പാസ് വേഡ് മറ്റു ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന സമ്മതിച്ച ഒരു ഡെപ്യൂട്ടി രജിസ്റ്റാറെ മാത്രമാണ് സസ്പെൻഡ് ചെയ്തത്. ക്രമക്കേട് നടന്ന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. സർവ്വകലാശാലയുടെയും ക്രൈം ബ്രാഞ്ചിൻറെയും അന്വേഷണം തീരുന്ന മുറക്ക് കൂടുതൽ നടപടിയെന്നാണ് സർവ്വകലാശാല വിശദീകരണം.

click me!