സംഭവ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. പിറ്റേന്ന് വിളിച്ചപ്പോള്‍ പൊലീസ് പറഞ്ഞത് പ്രതിയുടെ പരാതിയെക്കുറിച്ചെന്നും ഷംല പറഞ്ഞു.  

തിരുവനന്തപുരം: പൊലീസിന് എതിരെ ഗുരുതര ആരോപണവുമായി പരവൂരില്‍ സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ സ്ത്രീ ഷംല. പരാതി കേള്‍ക്കാന്‍ ആദ്യം പൊലീസ് തയ്യാറായില്ലെന്ന് ഷംല ന്യൂസ് അവറില്‍ പറഞ്ഞു. കേസ് കൊടുക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ആയിരുന്നു പൊലീസിന്‍റെ ചോദ്യം. പ്രതിയുടെ ചിത്രമടക്കം പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ സംഭവ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. പിറ്റേന്ന് വിളിച്ചപ്പോള്‍ പൊലീസ് പറഞ്ഞത് പ്രതിയുടെ പരാതിയെക്കുറിച്ചെന്നും ഷംല പറഞ്ഞു.

കൊല്ലം തിരുവനന്തപുരം തീരപാതയില്‍ പരവൂരിനടുത്ത് വച്ചാണ് തിങ്കളാഴ്ച വൈകിട്ട് ഷംലയ്ക്കും മകന്‍ സാലുവിനും നേരെ ആശിഷ് എന്നയാള്‍ സദാചാര ഗുണ്ടായിസം നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഷംലയുടെ ചികില്‍സ കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആക്രമണം. റോഡരികില്‍ വാഹനം നിര്‍ത്തി ഷംലയും മകനും ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് അനാശാസ്യം ആരോപിച്ച് ആശിഷ് ക്രൂരമായി ആക്രമിച്ചത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ തെന്മലയില്‍ നിന്ന് ഇന്ന് വൈകിട്ടോടെയാണ് പൊലീസ് പിടികൂടിയത്. 

കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ആക്രമണം; പ്രതി ആശിഷ് പിടിയില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.