സ്ത്രീയെ വിളിച്ച് ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു

Published : Apr 29, 2019, 05:46 AM ISTUpdated : Apr 29, 2019, 09:12 AM IST
സ്ത്രീയെ വിളിച്ച് ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു

Synopsis

ഫോൺ നമ്പർ എവിടുന്നു കിട്ടി എന്ന് ചോദിച്ചാണ് സംഘം സാജിദിനെ തട്ടിക്കൊണ്ട് പോയത്. ഇരുമ്പ് വടി കൊണ്ടും ബെൽറ്റ് കൊണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു

കണ്ണൂർ: ചക്കരക്കല്ലിൽ യുവാവിന് നേരെ ആക്രമണമുണ്ടായതിന്‍റെ ദൃശ്യങ്ങൾ പുറത്ത്.  ഈ മാസം 20ന് ഇരിവേരി സ്വദേശി സാജിദിനെ തട്ടിക്കൊണ്ട് പോയി സദാചാര സംഘം മർദിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. തങ്ങളുടെ ബന്ധുവായ സ്ത്രീയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ചായിരുന്നു മർദനം.   

ഫോൺ നമ്പർ എവിടുന്നു കിട്ടി എന്ന് ചോദിച്ചാണ് സംഘം സാജിദിനെ തട്ടിക്കൊണ്ട് പോയത്. ഇരിമ്പ് വടി കൊണ്ടും ബെൽറ്റ് കൊണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദനമേറ്റ സാജിദ് ചികിത്സയിലാണ്. സംഭവത്തിൽ സലാം, സക്കീർ, ഇർഷാദ് എന്നിവർക്കെതിരെ കേസെടുത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐയുടെ നിർണായക നീക്കം, അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് ഹൈക്കോടതിയിൽ