ഓണക്കോടിക്കൊപ്പം 10,000 രൂപ; തൃക്കാക്കര ചെയർപേഴ്സനെതിരെ കൂടുതൽ തെളിവ്, അന്വേഷിക്കുമെന്ന് എറണാകുളം ഡിസിസി

Published : Aug 20, 2021, 01:35 PM ISTUpdated : Aug 23, 2021, 11:51 AM IST
ഓണക്കോടിക്കൊപ്പം 10,000 രൂപ; തൃക്കാക്കര ചെയർപേഴ്സനെതിരെ കൂടുതൽ തെളിവ്, അന്വേഷിക്കുമെന്ന് എറണാകുളം ഡിസിസി

Synopsis

കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൻ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി.

കൊച്ചി: തൃക്കാക്കരയിൽ ഓണക്കോടിക്കൊപ്പം പണം നൽകിയ സംഭവത്തിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സനെതിരെ കൂടുതൽ തെളിവുകൾ. പതിനായിരം രൂപ അടങ്ങിയ കവർ കൗൺസിലർമാർ ചെയർപേഴ്സന് നൽകുന്ന ദൃശ്യം പുറത്ത് വന്നു. ദൃശ്യത്തിൽ പണം ആണെന്നും ഇത് വാങ്ങുന്നത് ശരിയല്ലെന്നും കൗൺസിലർമാർ ചെയർപേഴ്സനെ  അറിയിക്കുന്നുണ്ട്. പരാതിയുടെ കവറാണ് സ്വീകരിച്ചതെന്നായിരുന്നു നേരത്തെ ചെയര്‍പേഴ്സന്‍റെ വാദം. പണം തന്നെന്ന് സ്ഥിരീകരിച്ച് കൂടുതൽ ഭരണപക്ഷം കൗൺസിലർമാരും രംഗത്തെത്തി. പുടവയുടെ പണം മാത്രമാണെന്ന് കരുതിയാണ് കവർ വാങ്ങിയതെന്നും കൗൺസിലർമാർ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൻ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ്  അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. സംഭവം വിവാദമായത്തോടെ ചെയർപേഴ്സന്‍റെ നടപടി അന്വേഷിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. എറണാകുളം ഡിസിസി പ്രസിഡന്‍റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പണമടങ്ങിയ കവർ ചെയർപേഴ്സന് തിരിച്ചു നൽകുന്നതിന്‍റെ കൂടുതൽ തെളിവുകളും ഇതിനിടെ പുറത്ത് വന്നു.

എന്നാൽ പണം ആർക്കും നൽകിയിട്ടില്ലെന്ന നിലപാടിലാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ, തെളിവായി കൗൺസിലർമാർ പുറത്ത് വിട്ട വീഡിയോയിലുള്ളത് പരാതി കവറിൽ സ്വീകരിക്കുന്ന ദൃശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാൽ തിരിച്ചേൽപ്പിച്ചത് പണമടങ്ങിയ കവർ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതൽ വീഡിയോ കൗൺസിലർമാർ പുറത്ത് വിട്ടു. പരാതി ശരിവെച്ച് ഭരണപക്ഷ കൗൺസിലർ  റാഷിദ് ഉള്ളമ്പള്ളി നടത്തിയ ഫോൺ സംഭാഷവും പുറത്താത് അജിത തങ്കപ്പന് തിരിച്ചടിയാകും. ചെയർപേഴ്സനെതിരെ അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസ് കൗൺസിലർ വിഡി സുരേഷ് സംഘടിപ്പിച്ച തിരുവോണ പരിപാടിയിൽ നിന്ന് പിടി തോമസ് വിട്ട് നിന്നതും വിവാദമായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഡീസൽ അടിക്കാൻ കൂപ്പൺ അടക്കം കിട്ടി, എന്നിട്ടും വാഹനം കിട്ടാത്തതിന് പാർട്ടി മാറി': ഐഷ പോറ്റിയെ പരിഹസിച്ച് സിപിഎം നേതാവ്
തിരുവല്ലയെ ഞെട്ടിച്ച് 'മരണ സുബി'ന്‍റെ കൊടുംക്രൂരത; സ്പാ ജീവനക്കാരിയെ വലിച്ചിഴച്ചു, പീഡിപ്പിച്ചത് കഴുത്തിൽ കത്തി വച്ച്, വീഡിയോ എടുത്തു