Omicron : മുംബൈയിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ, മഹാരാഷ്ട്രയിൽ ആകെ 10 രോഗികൾ

By Web TeamFirst Published Dec 6, 2021, 7:57 PM IST
Highlights

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 36 കാരനും അദ്ദേഹത്തിന്റെ  സുഹൃത്ത് അമേരിക്കയിൽ നിന്നെത്തിയ 37 കാരനുമാണ് പുതിയതായി ഒമിക്രോൺ സ്ഥിരീകരിച്ചത്. 

മുംബൈ: രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ (Omicron). മുംബൈയിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ മാത്രം 10 പേരാണ് ഒമിക്രോൺ ബാധിച്ച് ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 36 കാരനും അദ്ദേഹത്തിന്റെ  സുഹൃത്ത് അമേരിക്കയിൽ നിന്നെത്തിയ 37 കാരനുമാണ് പുതിയതായി ഒമിക്രോൺ സ്ഥിരീകരിച്ചത്. 

കൂടുതൽ പേരിൽ രോഗം കണ്ടെത്തുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര പരിശോധന വർധിപ്പിച്ചതിനൊപ്പം ആർടിപിസിആർ ടെസ്റ്റ് നിരക്കും കുറച്ചു .ലാബുകളിൽ ടെസ്റ്റ് നിരക്ക് 500 ൽ നിന്ന് 350 രൂപയാക്കി. വീടുകളിൽ വന്ന് സാമ്പിൾ ശേഖരിക്കുന്നതിന് ഇനി 700  രൂപ മതിയാകും.വിമാനത്താവളത്തിലെ ആർടിപിസിആർ ടെസ്റ്റിന്‍റെ നിരക്കും കുറച്ചു. 

കൂടുതൽപേർക്ക് ഒമിക്രോൺ സാധ്യത; മൂന്നാം ഡോസ്, കുട്ടികളുടെ വാക്സീൻ ഇവ വിദ​ഗ്ധ സമിതി ചർച്ച ചെയ്യും

മഹാരാഷ്ട്രയിൽ താനെ ഡോംബിവലി സ്വദേശിക്കാണ് ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങൾ കണ്ടതിന് പിന്നാലെ കോർപ്പറേഷൻ ക്വാറന്‍റീൻ കേന്ദ്രത്തിലാക്കിയിരുന്നു. 35 പേരുടെ സമ്പർക്കപ്പട്ടികയും തയ്യാറാക്കി. തൊട്ടടുത്ത ദിനം തന്നെ പൂനെ പിംപ്രി ചിൻചാദ് മേഖലയിലെ 7 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നൈജീരിയയിൽ നിന്നെത്തിയ 45 കാരിക്കും കുടുംബത്തിലെ മറ്റ് ആറ് പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. രണ്ട് മക്കൾക്കും സഹോദരനും സഹോദരന്‍റെ ഏഴും ഒന്നരയും വയസുള്ള മക്കൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. 

ബെംഗളൂരുവിൽ 12 പേർക്ക് ഒമിക്രോണെന്ന് കോൺഗ്രസ്, മെഡിക്കൽ കോൺഫറൻസിനെതിരെ ആരോഗ്യവകുപ്പ്

click me!