
തിരുവനന്തപുരം: കൊവിഡ് കണക്കിലെടുത്ത് ആറ്റുകാൽ പൊങ്കാലക്ക് കൂടുതൽ നിയന്ത്രണം. ശ്രീകോവിലിന് മുന്നിലെ പണ്ടാര അടുപ്പിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തി. ക്ഷേത്രവളപ്പിലും ഭക്തർക്ക് പൊങ്കാല ഇടാൻ അനുവാദം ഉണ്ടാകില്ല. നേരത്തെ ക്ഷേത്രവളപ്പിൽ അനുമതി നൽകാൻ ദേവസ്വം മന്ത്രി വിളിച്ച യോഗത്തിൽ നിർദ്ദേശം ഉയർന്നിരുന്നു. രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് ക്ഷേത്രം ട്രസ്റ്റ് യോഗം ഇത് വേണ്ടെന്ന് വെച്ചത്. അതേ സമയം പൊങ്കാല ദിനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഭക്തർക്ക് ക്ഷേത്ര ദർശനത്തിന് അനുമതിയുണ്ട്. ഭക്തർ വീടുകളിൽ പൊങ്കാലയിടണമെന്നാണ് നിർദ്ദേശം.