മലപ്പുറത്ത് സ്കൂളുകളിൽ കൊവിഡ് വ്യാപനം തുടരുന്നു; 180 പേർക്കുകൂടി രോ​ഗം സ്ഥിരീകരിച്ചു

By Web TeamFirst Published Feb 14, 2021, 9:10 AM IST
Highlights

മാറഞ്ചേരി സ്കൂളിലെ 363 പേർക്ക് നടത്തിയ പരിശോധനയിൽ 94 വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് കൊവിഡ് പോസിറ്റീവായത്. വന്നേരി സ്കൂളിലെ 289 പേരിൽ നടത്തിയ പരിശോധനയിൽ 82 വിദ്യാർഥികൾക്കും മൂന്ന്​ അധ്യാപകർക്കും രോ​ഗം സ്ഥിരീകരിച്ചു. 

മലപ്പുറം:  മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും വന്നേരി ഹയർ സെക്കൻഡറി സ്കൂളിലും നടത്തിയ രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 442 പേർക്കാണ് ഇതുവരെ രണ്ട് സ്കൂളുകളിലുമായി കൊവിഡ് ബാധിച്ചത്.

click me!