അൻവറിന് 'വാതിൽ' തുറക്കേണ്ട; പ്രതിപക്ഷ നേതാവിന്റെ നിലപാടിന് കോൺ​ഗ്രസിൽ കൂടുതൽ പിന്തുണ

Published : Jun 25, 2025, 07:40 AM ISTUpdated : Jun 25, 2025, 07:43 AM IST
satheesan

Synopsis

വിഷയം മറ്റന്നാൾ‌ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും ചർച്ചയാകും.

തിരുവനന്തപുരം: പി വി അൻവറിന് വാതിൽ തുറക്കേണ്ട എന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിന് കോൺ​ഗ്രസിൽ പിന്തുണയേറുന്നു. അൻവറില്ലാതെ നിലമ്പൂരിൽ നേടിയ ജയം രാഷ്ട്രീയനേട്ടമെന്നാണ് വിലയിരുത്തൽ. അൻവറിന് വേണ്ടി വാദിച്ചവരുടെ പിന്തുണയും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്. വിഷയം മറ്റന്നാൾ‌ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും ചർച്ചയാകും. അൻവറിന്റെ യുഡിഎഫ് പ്രവേശന സാധ്യത സതീശൻ അടച്ചത് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ്.

‘അൻവറിന് മുന്നിൽ വാതിലടച്ചത് കൂട്ടായ തീരുമാന പ്രകാരമാണ്. ആ വാതിൽ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ല. ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്. വിലപേശൽ രാഷ്ട്രീയത്തിന് വഴങ്ങില്ല. ആരുടെ മുന്നിലും കീഴടങ്ങാൻ പറ്റില്ല. പ്രശംസകളിൽ വീഴില്ല. അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം എടുത്ത തീരുമാനമാണ്.’ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കിയതിങ്ങനെയാണ്. 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം