തിരുവനന്തപുരത്തെ ആക്രികടയിൽ നിന്ന് 300 ൽ കൂടുതൽ ആധാർ കാർഡുകൾ കണ്ടെടുത്തു

Published : Jan 23, 2021, 02:03 PM ISTUpdated : Jan 23, 2021, 02:07 PM IST
തിരുവനന്തപുരത്തെ ആക്രികടയിൽ നിന്ന്  300 ൽ കൂടുതൽ ആധാർ കാർഡുകൾ കണ്ടെടുത്തു

Synopsis

വില്പനക്കായി എത്തിച്ച 50 കിലോയോളം പേപ്പറുകൾക്ക് ഇടയിൽ ആയിരുന്നു കവർ പോലും പൊട്ടിക്കാത്ത ആധാർ രേഖകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആക്രികടയിൽ നിന്നും 300 ൽ അധികം ആധാർ കാർഡുകൾ കണ്ടെടുത്തു. കാട്ടാക്കടയിലെ ആക്രികടയിൽ നിന്നാണ് ആധാർ രേഖകൾ കണ്ടെത്തിയത്. വില്പനക്കായി എത്തിച്ച 50 കിലോയോളം പേപ്പറുകൾക്ക് ഇടയിൽ ആയിരുന്നു കവർ പോലും പൊട്ടിക്കാത്ത ആധാർ രേഖകൾ. ഇതോടൊപ്പം ഇൻഷുറൻസ് കമ്പനി, ബാങ്ക്, രജിസ്റ്റർ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് അയച്ച രേഖകളും കണ്ടെത്തി. പേപ്പറുകൾ തരം തിരിക്കവെയാണ് രേഖകൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം