
തിരുവനന്തപുരം: പാപ്പനംകോട് 300 കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ. പാപ്പനംകോട് ഇന്നോവ കാറിൽ നിന്നാണ് ഡാൻസാഫ് സംഘം കഞ്ചാവ് പിടികൂടിയത്. കരകുളം സ്വദേശി അഫ്സൽ ആണ് പിടിയിലായത്.
നാർക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണർ ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. അടുത്തിടെ തിരുവനന്തപുരത്ത് നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. അഫ്സൽ നേരത്തെയും ചില കേസുകളിൽ പ്രതിയായിരുന്നു എന്നാണ് വിവരം. കഞ്ചാവും കാറും മറ്റൊരാൾക്ക് നൽകാൻ കാത്തുനിൽക്കവേയാണ് പിടിയിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam