'678 പേർക്ക് ശ്വസന പ്രശ്നങ്ങൾ, ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കുമെന്ന് മന്ത്രി

Published : Mar 10, 2023, 07:40 PM ISTUpdated : Mar 10, 2023, 08:23 PM IST
'678 പേർക്ക് ശ്വസന പ്രശ്നങ്ങൾ, ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കുമെന്ന് മന്ത്രി

Synopsis

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരം പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാരായ എം ബി രാജേഷും പി രാജീവും. 

തിരുവനന്തപുരം : ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. നേരത്തെ വിഭാവനം ചെയ്ത ആക്ഷൻ പ്ലാനിൽ, യുദ്ധകാലാ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രഹ്മപുരത്ത് തീപ്പിടിത്തത്തിന് ശേഷം 678 പേർക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്തതായി മന്ത്രി പി രാജീവും വ്യക്തമാക്കി. ഇതിൽ 421 ക്യാമ്പിൽ പങ്കെടുത്തവരാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരം പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാരായ എം ബി രാജേഷും പി രാജീവും. 

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നാളെ മുതൽ മേയ് വരെ നീളുന്ന 82 ദിവസത്തെ കർമപദ്ധതി നടപ്പാക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. നാളെ വരെ നീളുന്ന 82 ദിവസം കർമപദ്ധതി നടപ്പാക്കും. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കും. അജൈവ മാലിന്യം വാതിൽപടി ശേഖരണം നടത്തും. ഹരിത കർമ സേന അംഗങ്ങൾ വഴിയാകും ഇത് ചെയ്യുക. ഫ്ലാറ്റുകളുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കാൻ നൽകുന്ന സമയ പരിധി ജൂൺ 30 ആക്കി. കളക്ടറേറ്റിലും, തദ്ദേശ സ്ഥാപനങ്ങളിലും വാർ റൂം തുറക്കും. ഒരു വർഷം കൊണ്ട് ചെയ്യേണ്ട കർമ പദ്ധതി മൂന്ന് മാസം കൊണ്ട് നടപ്പാക്കുമെന്നും മന്ത്രിമാർ വിശദീകരിച്ചു. 

'എത്ര നാൾ പുക സഹിക്കണം'? ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു