ചിന്നക്കനാലില്‍ ആദിവാസികള്‍ക്ക് അനുവദിച്ച ഭൂമി ആനത്താരയിലെന്ന് പരാതി; ഭൂരിപക്ഷവും ഭൂമി ഉപേക്ഷിച്ചു

Published : Aug 22, 2021, 07:54 PM IST
ചിന്നക്കനാലില്‍ ആദിവാസികള്‍ക്ക് അനുവദിച്ച ഭൂമി ആനത്താരയിലെന്ന് പരാതി; ഭൂരിപക്ഷവും ഭൂമി ഉപേക്ഷിച്ചു

Synopsis

ആനത്താരയിൽ ഭൂമി അനുവദിച്ചതാണ് ആദിവാസികൾക്ക് വിനയായത്. ചിന്നക്കനാലിലെ 301 കോളനിക്കു ചുറ്റും എപ്പോഴും കാട്ടാനയുടെ വിളയാട്ടമാണ്. മറ്റു മൃഗങ്ങളുടെ ശല്യവും സഹിക്കാൻ വയ്യ. സിങ്കുകണ്ടം, വിലക്ക് എന്നീ കോളനികളിലും സ്ഥിതി ഇതുതന്നെ. 

ഇടുക്കി: ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം ഇടുക്കി ചിന്നക്കനാലിൽ സര്‍ക്കാര്‍ കുടിയിരുത്തിയ കുടുംബങ്ങളിൽ ഭൂരിഭാഗവും ഭൂമിയും വീടും ഉപേക്ഷിച്ചുപോയി. വന്യമൃഗങ്ങളുടെ ആക്രമണം മൂലം പൊറുതി മുട്ടിയാണിവർ സ്ഥലം വിട്ടത്. ആനത്താരയിൽ ഭൂമി അനുവദിച്ചതാണ് ആദിവാസികൾക്ക് വിനയായത്. ചിന്നക്കനാലിലെ 301 കോളനിക്കു ചുറ്റും എപ്പോഴും കാട്ടാനയുടെ വിളയാട്ടമാണ്. മറ്റു മൃഗങ്ങളുടെ ശല്യവും സഹിക്കാൻ വയ്യ. സിങ്കുകണ്ടം, വിലക്ക് എന്നീ കോളനികളിലും സ്ഥിതി ഇതുതന്നെ. 

മൂന്നു കോളനികളിലായി 455 കുടുംബങ്ങളെയാണ് കുടിയിരുത്തിയത്. മതില്‍കെട്ടാൻ ചോലയിൽ നിന്നും മാട്ടുപ്പെട്ടിയിലേക്കുള്ള ആനത്താരയിലുള്ള സ്ഥലത്ത് പദ്ധതി നടപ്പാക്കരുതെന്ന് ഡിഎഫ്ഒ പ്രകൃതി ശ്രീവാസ്തവ റിപ്പോർട്ട് നൽകിയതാണ്.  301കുടുംബങ്ങളെ പുനരധിവസിപ്പിച്ച 301 കോളനിയിൽ ഇപ്പോഴുള്ളത് 40 കുടുംബങ്ങൾ മാത്രം. പണികഴിപ്പിച്ച വീടുകളിൽ പകുതിയും കാലി. ചിലർ കൃഷി ചെയ്യാനായി മാത്രം എത്തുന്നു. എല്ലാ വിധ അടിസ്ഥന സൌകര്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 18 വർഷം കഴിഞ്ഞിട്ടും റോഡ് പോലും പേരിനു മാത്രമാണ് ഇവിടെ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 4 -ാം പ്രതിക്ക് വീണ്ടും പരോൾ, 5 മാസത്തിനിടെ ലഭിച്ചത് രണ്ടാമത്തെ പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്
'പാട്ട് നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽപ്പോയി കോൺഗ്രസ് നേതാക്കൾ പാടും'; പാരഡിപ്പാട്ട് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ