ആ കൊലപാതകത്തിന് തെളിവില്ല; ഒന്നര വയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മയെ കുറ്റവിമുക്തയാക്കി

Published : Jul 12, 2026, 01:06 PM IST
baby leg-mother acquitted in 2019 murder case of one and a half year old child in kozhikode

Synopsis

ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ത്ത അമ്മയെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു

കോഴിക്കോട്: ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ത്ത അമ്മയെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കോഴിക്കോട് ചേളന്നൂര്‍ കാവുകുളങ്ങര സ്വദേശിനിയായ ധനലക്ഷ്മിയെയാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി നാല് ജഡ്ജ് പി. പ്രദീപ് കുറ്റവിമുക്തയായത്. 2019 നവംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ധനലക്ഷ്മിക്ക് തന്‍റെ സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് മകന്‍ തടസ്സമാകുമെന്ന് കരുതി, കുട്ടിയെ ഒഴിവാക്കാനായി കൊലപ്പെടുത്തി എന്നതായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സാക്ഷികളെയും തെളിവുകളും നിരീക്ഷിച്ച കോടതി ധനലക്ഷ്മിക്കെതിരെയുള്ള കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടെത്തി കുറ്റവിമുക്തയാക്കുകയായിരുന്നു. വിചാരണ കാലയളവില്‍ 82 ദിവസം ഇവര്‍ ജയില്‍വാസം അനുഭവിച്ചു. പ്രതിഭാഗത്തിനായി അഡ്വ. പി. കുമാരന്‍കുട്ടി, അഡ്വ. സഫല്‍ കല്ലറംകെട്ടില്‍ എന്നിവര്‍ ഹാജരായി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അന്തരിച്ചു; സംസ്‌കാരം ശനിയാഴ്ച പാമ്പാടിയിൽ
നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം