Ummini Leopard Cubs : തള്ളപ്പുലിയെത്തിയില്ല, ഉമ്മിനിയിലെ പുലിക്കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റും

Web Desk   | Asianet News
Published : Jan 12, 2022, 05:35 PM IST
Ummini Leopard Cubs : തള്ളപ്പുലിയെത്തിയില്ല, ഉമ്മിനിയിലെ പുലിക്കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റും

Synopsis

പുലിക്കുഞ്ഞിനെ നിരന്തരം  കൂട്ടിൽ വെക്കുന്നത് ആരോഗ്യത്തെ ബാധിയ്ക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ നേരത്തെ അമ്മപ്പുലി കൊണ്ടുപോയിരുന്നു.  

പാലക്കാട്: ഉമ്മിനിയിൽ (Ummini) കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുഞ്ഞിനെ (Leopard Cub) സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പുലിക്കുഞ്ഞിനെ നിരന്തരം  കൂട്ടിൽ വെക്കുന്നത് ആരോഗ്യത്തെ ബാധിയ്ക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ നേരത്തെ അമ്മപ്പുലി കൊണ്ടുപോയിരുന്നു.

ഉമ്മിയിലിലെ വീട്ടില്‍ വച്ച പുലിക്കൂട്ടില്‍ നിന്ന് ഒരു കുഞ്ഞിനെയെടുത്ത് കൊണ്ടുപോയ തള്ളപ്പുലി വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ രാത്രിയില്‍ രണ്ടാമത്തെ കുഞ്ഞിനെ കൂട്ടിൽ വച്ച് വനം വകുപ്പ് കാത്തിരുന്നത്. രാവിലെ ആറുവരെ തള്ളപ്പുലി എത്താത്തതിനെത്തുടര്‍ന്ന് കുഞ്ഞിനെ ഡിഎഫ്ഒ ഓഫീസിലെ പരിചരണ കേന്ദ്രത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. നിരീക്ഷണക്യാമറകള്‍ പരിശോധിച്ചതില്‍ ഇന്നലെ പുലി എത്തിയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

തൃശൂരില്‍ നിന്നുള്ള വനം വകുപ്പിന്‍റെ വെറ്റിനറി ഡോക്ടര്‍മാരെത്തി പുലിക്കുഞ്ഞിനെ പരിശോധിച്ചു. കഴിഞ്ഞ ദിവസം ഒരു കുഞ്ഞുമായി പോയ പുലി ധോനി ഭാഗത്തുള്ള പാറക്കെട്ടുകള്‍ക്കിടയാണ് ഉള്ളതെന്ന സൂചന ലഭിച്ചിട്ടുണ്ട്. സ്ഥലം കണ്ടെത്തി രണ്ടാമത്തെ പുലിക്കുഞ്ഞിനെ അവിടെ എത്തിക്കാനുള്ള സാധ്യതയും പരിശോധിച്ചിരുന്നു. പാറക്കെട്ടിന് സമീപം കുഞ്ഞിനെ  എത്തിച്ച് തള്ളപ്പുലിക്കായി കാത്തിരിക്കുന്നതിനിടെ മറ്റു മൃഗങ്ങള്‍ കുഞ്ഞിനെ ആക്രമിക്കുമോ എന്ന ആശങ്കയുള്ളതിനാൽ ആ പദ്ധതി തല്ക്കാലം ഉപേക്ഷിച്ചു. രണ്ടുവര്‍ഷം കുഞ്ഞിനെ പരിപാലിച്ചശേഷം വനത്തിലേക്കോ മൃഗശാലയിലേക്കോ മാറ്റണമെന്ന നിര്‍ദ്ദേശവും പരി​ഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് പുലിക്കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനമായിരിക്കുന്നത്. 


Read Also: തള്ളപ്പുലി പിടിയിലായില്ല; രണ്ട് പുലിക്കുഞ്ഞുങ്ങളിലൊന്നിനെ പുലി കൊണ്ടുപോയി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി ടി കുഞ്ഞുമുഹമ്മദിനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി, മുൻകൂർ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; 'ഇടതുമുന്നണിക്ക് തിരിച്ചടിയില്ല', കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ സിപിഎമ്മില്ലെന്ന് എം വി ഗോവിന്ദൻ